രേണുക വേണു|
Last Modified വ്യാഴം, 21 മാര്‍ച്ച് 2024 (17:42 IST)
Punjab Kings: ഐപിഎല്‍ നായകന്‍മാരുടെ ഫോട്ടോഷൂട്ട് പുറത്തുവന്നതിനു പിന്നാലെ ആരാധകരെല്ലാം വലിയ സംശയത്തിലാണ്. പഞ്ചാബ് കിങ്‌സിനെ പ്രതിനിധീകരിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയാണ് ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. നായകന്‍ ശിഖര്‍ ധവാനെ ചിത്രത്തില്‍ കാണാനില്ല. ധവാന്‍ നായകസ്ഥാനം ഒഴിഞ്ഞോ എന്നതാണ് പഞ്ചാബ് ആരാധകര്‍ ചോദിക്കുന്നത്.
അതേസമയം ആരോഗ്യകരമായ പ്രശ്‌നങ്ങളാല്‍ ആണ് ധവാന്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാതിരുന്നത്. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ധവാന്‍ വിശ്രമത്തിലാണ്. അതുകൊണ്ടാണ് ഉപനായകന്‍ ആയ ജിതേഷ് ശര്‍മ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്.
ശനിയാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം. ഈ മത്സരത്തില്‍ ധവാന്‍ കളിക്കുമോ എന്ന് ഉറപ്പില്ല. ധവാന്‍ ഇല്ലെങ്കില്‍ ജിതേഷ് ശര്‍മയായിരിക്കും ടീമിനെ നയിക്കുക. കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്.