രേണുക വേണു|
Last Modified ശനി, 16 ഒക്‌ടോബര്‍ 2021 (11:46 IST)
പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ് ഒരു അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്. ഈ സീസണിലെ ഫെയര്‍പ്ലെ അവാര്‍ഡിനാണ് രാജസ്ഥാന്‍ അര്‍ഹരായിരിക്കുന്നത്.
ഈ സീസണിലെ ഏറ്റവും വിലപിടിപ്പുള്ള താരം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പേസ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ ആണ്. 32 വിക്കറ്റുകള്‍ നേടിയ ഹര്‍ഷലിന് തന്നെയാണ് പര്‍പ്പിള്‍ ക്യാപ്പും. ഗെയിം ചെയ്ഞ്ചര്‍ ഓഫ് ദ് സീസണും ഹര്‍ഷല്‍ പട്ടേല്‍ തന്നെ.
16 കളികളില്‍ നിന്ന് 635 റണ്‍സ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഋതുരാജ് ഗെയ്ക്വാദാണ് ഈ സീസണിലെ എമര്‍ജിങ് പ്ലെയര്‍. കൂടുതല്‍ റണ്‍സിനുള്ള ഓറഞ്ച് ക്യാപ്പും ഗെയ്ക്വാദിന് തന്നെ.
പവര്‍ പ്ലെയര്‍ ഓഫ് ദ് സീസണ്‍ കൊല്‍ക്കത്തയുടെ വെങ്കടേഷ് അയ്യര്‍ ആണ്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയത് പഞ്ചാബ് കിങ്‌സ് നായകന്‍ കെ.എല്‍.രാഹുല്‍ ആണ് (30 സിക്‌സ്). ഡല്‍ഹിയുടെ ഷിമ്‌റോണ്‍ ഹെറ്റ്‌മെയര്‍ ആണ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഓഫ് ദ് സീസണ്‍. സുനില്‍ നരെയ്‌നെ പുറത്താക്കാന്‍ പഞ്ചാബ് കിങ്‌സ് താരം രവി ബിഷ്‌ണോയ് എടുത്ത ഫുള്‍ ലെങ്ത് ഡൈവ് ക്യാച്ചാണ് സീസണിലെ ഏറ്റവും മികച്ച ക്യാച്ച്.