ഹൈദരാബാദ് കളിച്ചത് വേറെ പിച്ചിലാണോ? എന്നാലും ഇങ്ങനെയുമുണ്ടോ അടി!

SRH,IPL
SRH,IPL
അഭിറാം മനോഹർ| Last Modified വ്യാഴം, 9 മെയ് 2024 (13:19 IST)
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിനെ നാണം കെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വിളയാട്ടം. ആദ്യം ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ കഷ്ടപ്പെട്ട് 165 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തപ്പോള്‍ സ്‌കൂള്‍ പിള്ളേര്‍ക്കെതിരെ കളിക്കുന്ന ലാഘവത്തിലാണ് ഹൈദരാബാദ് ഓപ്പണര്‍മാര്‍ ലക്ഷ്യം മറികടന്നത്. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിനെ നഷ്ടമായതോടെ ലഖ്‌നൗ പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ബൗളര്‍മാര്‍ക്ക് ഏറെ സഹായം കിട്ടുന്ന പിച്ചിലാണ് കളിയെന്ന തോന്നലുണ്ടാക്കിയെങ്കില്‍ ഹൈദരാബാദ് ബാറ്റര്‍മാര്‍ ക്രീസിലെത്തിയതോടെ അത് ബാറ്റര്‍മാരുടെ പറുദീസയായി മാറി.


പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യം എന്ന ഘട്ടത്തിലാണ് ഹൈദരാബാദ് പോലെ ബ്രൂട്ടല്‍ ഹിറ്റര്‍മാരുള്ള ടീമിനെതിരെ പ്രതിരോധത്തിലേക്ക് വലിഞ്ഞത്. നിക്കോളാസ് പൂറാന്‍, ആയുഷ് ബദോനി എന്നിവരുടെ പ്രകടനങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ പവര്‍ പ്ലേയില്‍ തന്നെ ഹൈദരാബാദ് മത്സരം ഫിനിഷ് ചെയ്‌തേനെ. വിജയത്തോടെ 12 കളികളില്‍ 14 പോയന്റുമായി ഹൈദരാബാദ് മൂന്നാം സ്ഥാനത്തെത്തി. ഹൈദരാബാദിനായി അഭിഷേക് ശര്‍മ 75 റണ്‍സും ട്രാവിസ് ഹെഡ് 89 റണ്‍സും നേടി പുറത്താകാതെ നിന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :