അവസാനം അവൻ അവതരിച്ചു, ഹൈദരാബാദിൻ്റെ ഹാരി പോട്ടർ

അഭിറാം മനോഹർ| Last Modified ശനി, 15 ഏപ്രില്‍ 2023 (09:09 IST)
പതിനാറാം സീസണിലെ ആദ്യ സെഞ്ചുറി കുറിച്ച് സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് ഹാരി ബ്രൂക്കിൻ്റെ സെഞ്ചുറിയുടെ ബലത്തിൽ 20 ഓവറിൽ 228 റൺസാണ് നേടിയത്. ഓപ്പണറായെത്തി കളം നിറഞ്ഞ ഹാരി ബ്രൂക്ക് 55 പന്തിൽ 12 ഫോറും 3 സിക്സും സഹിതം 100 റൺസാണ് നേടിയത്.

ഇതോടെ ഐപിഎല്ലിൽ കന്നി അർധസെഞ്ചുറി തന്നെ സെഞ്ചുറി ആക്കി മാറ്റാൻ ബ്രൂക്കിനായി. വൻ തുക നൽകി കൊണ്ടുവന്ന താരം ഇന്ത്യയിൽ വമ്പൻ പരാജയമാണെന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായി ഹാരി ബ്രൂക്കിൻ്റെ ഇന്നിങ്ങ്സ്. മത്സരത്തിൽ ഹാരി ബ്രൂക്കിനെ കൂടാതെ നായകൻ എയ്ഡൻ മാർക്രം 26 പന്തിൽ 50 റൺസുമായി തിളങ്ങി.മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്ക്കായി നിതീഷ് റാണ, റിങ്കു സിംഗ് എന്നിവർ അർധസെഞ്ചുറികളുമായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ ഇരുവർക്കുമായില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :