കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കുന്നത് കണ്ടിട്ടുണ്ടോ? എങ്കിൽ അത് മുംബൈയ്ക്ക് നന്നായി അറിയാം, പറഞ്ഞത് വിഴുങ്ങി യൂ ടേൺ അടിച്ച് ഹാർദ്ദിക്

Hardik pandya
അഭിറാം മനോഹർ| Last Updated: തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (16:29 IST)
Hardik pandya
ഐപിഎല്ലിലെ വമ്പന്‍ ക്ലബായ മുംബൈ ഇന്ത്യന്‍സില്‍ നിന്നും മാറി ഗുജറാത്ത് ടൈറ്റന്‍സിലേക്ക് മാറിയ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ തീരുമാനം ഒരു സമയത്ത് ക്രിക്കറ്റ് ലോകത്ത് സംസാരവിഷയമായിരുന്നു. ഗുജറാത്ത് നായകനായി ടീമിനെ ഐപിഎല്‍ ജേതാക്കളാക്കാനും ഒരു തവണ ഫൈനല്‍ വരെ എത്തിക്കാനും ഹാര്‍ദ്ദിക്കിനായിരുന്നു. എന്നാല്‍ മുംബൈ വിട്ട് പോയ ഹാര്‍ദ്ദിക് മുംബൈ ഇന്ത്യൻസ് താരങ്ങളെ വാങ്ങുന്ന ടീമാണെന്നും ചെന്നൈ താരങ്ങളെ ഉണ്ടാക്കുന്ന ടീമാണെന്നും ഒരു അഭിമുഖത്തില്‍ പറഞ്ഞത് മുംബൈ ആരാധകരെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു.


2 സീസണുകള്‍ക്ക് ശേഷം ഗുജറാത്തില്‍ നിന്നും ഹാര്‍ദ്ദിക്കിനെ മുംബൈ തിരിച്ചെത്തിയപ്പോഴും വലിയ കൂട്ടം മുംബൈ ആരാധകരും ഹാര്‍ദ്ദിക്കിനെതിരായത് ടീം വിട്ട ശേഷം ഹാര്‍ദ്ദിക് മുംബൈയ്‌ക്കെതിരെ പറഞ്ഞ വാക്കുകള്‍ കൊണ്ടായിരുന്നു. എന്നാലിതാ 2025ലെ ഐപിഎല്‍ സീസണിന് മുന്‍പെ താന്‍ പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങിയിരിക്കുകയാണ് ഹാര്‍ദ്ദിക്. ഐപിഎല്‍ ഓക്ഷന്‍ കഴിഞ്ഞതിന് ശേഷം മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ട വീഡിയോയിലാണ് ഹാര്‍ദ്ദിക് താന്‍ പണ്ട് പറഞ്ഞ വാക്കുകളെല്ലാം തന്നെ തിരുത്തി പറഞ്ഞിരിക്കുന്നത്.
മുംബൈ ഇന്ത്യന്‍സില്‍ ജോയിന്‍ ചെയ്ത യുവതാരങ്ങള്‍ക്കുള്ള സന്ദേശമെന്ന നിലയില്‍ മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച വീഡിയോയിലാണ് ഹാര്‍ദ്ദിക്കിന്റെ യൂടേണ്‍. മുംബൈ ഇന്ത്യന്‍സ് ഒരു യുവതാരത്തെ കണ്ടെത്തിയെങ്കില്‍ നിങ്ങളില്‍ ടീം ഒരു സ്പാര്‍ക്ക് കണ്ടെത്തി എന്ന് വേണം മനസിലാക്കാന്‍. എന്നെയും ജസ്പ്രീത് ബുമ്രയേയും ക്രുണാല്‍ പാണ്ഡ്യെയേയും തിലക് വര്‍മയേയും കണ്ടെത്തിയതും വളര്‍ത്തിയെടുത്തതും മുംബൈ ഇന്ത്യന്‍സാണ്. എല്ലാവരും ഇന്ത്യയ്ക്കായി ദേശീയ റ്റീമില്‍ കളിച്ചു.


നിങ്ങള്‍ യുവതാരങ്ങള്‍ ചെയ്യേണ്ടത് ഒന്ന് മാത്രമാണ്. നന്നായി പരിശ്രമിക്കുക, പരിശീലിക്കുക. നിങ്ങളെ നല്ല രീതിയില്‍ വളര്‍ത്തിയെടുക്കാനുള്ള എല്ലാ സൗകര്യവും മുംബൈ ഇന്ത്യന്‍സിനുണ്ട്. ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :