ചെന്നൈ ജയിച്ചാലും തോറ്റാലും ആർക്കും ഒന്നുമില്ല, ധോനി കളിക്കുന്നുണ്ടോ, ജനങ്ങൾക്ക് അത് മതി: സെവാഗ്

MS Dhoni,CSK
MS Dhoni,CSK
അഭിറാം മനോഹർ| Last Modified ഞായര്‍, 12 മെയ് 2024 (10:53 IST)
ഐപിഎല്ലില്‍ ചെന്നൈ വിജയിക്കുന്നതോ തോല്‍ക്കുന്നതോ പ്രധാനമല്ലെന്ന് മുന്‍ ഇന്ത്യന്‍ താരമായ വിരേന്ദര്‍ സെവാഗ്. ആളുകള്‍ വരുന്നത് ധോനിയെ കാണാനാണെന്നും ചെന്നൈ വിജയിച്ചോ തോറ്റോ എന്നതൊന്നും അവര്‍ ശ്രദ്ധിക്കുന്നില്ലെന്നും സെവാഗ് പറയുന്നു. എം എസ് ധോനിയുടെ ബാറ്റിംഗ് പൊസിഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.


എന്താണ് ചെയ്യുന്നതെന്ന് ധോനിക്കറിയാം. മത്സരം വിജയിക്കണമെങ്കില്‍ മറ്റ് താരങ്ങളും മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. എനിക്ക് ഈ വിഷയത്തില്‍ സംവാദത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹമില്ല.ധോനി എവിടെ ബാറ്റ് ചെയ്താലും എനിക്ക് പ്രശ്‌നമില്ല. ചെന്നൈ ജയിച്ചാലും തോറ്റാലും ധോനി നന്നായി കളിക്കണമെന്നും തങ്ങളെ രസിപ്പിക്കണമെന്നും മാത്രമാണ് ആരാധകര്‍ക്കുള്ളത്. അത് ധോനി ചെയ്യുന്നുണ്ട്. അത്രേയുള്ളു കാര്യം. സെവാഗ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :