രേണുക വേണു|
Last Updated:
ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (12:50 IST)
രണ്ടാം പാദത്തില്‍ മികച്ച രീതിയില്‍ തുടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിച്ച ആദ്യ ടീമാണ്. എന്നാല്‍, തുടര്‍ച്ചയായി അവസാന രണ്ട് മത്സരങ്ങളില്‍ ചെന്നൈ തോല്‍വി വഴങ്ങി. മധ്യനിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് തലവേദനയാകുന്നത്. ചെന്നൈ ആധിപത്യം സ്ഥാപിക്കാതിരിക്കാന്‍ രണ്ട് വിക്കറ്റുകള്‍ അതിവേഗം വീഴ്ത്തുകയാണ് സ്ട്രാറ്റജിയെന്ന് എതിരാളികള്‍ മനസിലാക്കി കഴിഞ്ഞു.
പവര്‍പ്ലേയ്ക്ക് മുന്‍പ് തന്നെ ഓപ്പണിങ് കൂട്ടുക്കെട്ട് തകര്‍ന്നാല്‍ ചെന്നൈ പ്രതിരോധത്തിലാകുന്നു. ഫാഫ് ഡു പ്ലെസിസ്, റിതുരാജ് ഗെയ്ക്വാദ് എന്നിവര്‍ മികച്ച ഫോമിലാണ്. ഇരുവരും നിലയുറപ്പിച്ചു കഴിഞ്ഞാല്‍ റണ്‍റേറ്റ് അതിവേഗം ഉയരുന്നു. ഈ കൂട്ടുക്കെട്ടിനെ അതിവേഗം തകര്‍ക്കുകയാണ് എതിരാളികളുടെ പ്രഥമ ലക്ഷ്യം.
മധ്യനിരയില്‍ അമ്പാട്ടി റായിഡുവും രവീന്ദ്ര ജഡേജയും മാത്രമാണ് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നത്. റണ്‍സ് കണ്ടെത്താന്‍ സ്ട്രഗിള്‍ ചെയ്യുന്ന നായകന്‍ ധോണി മധ്യനിരയില്‍ തലവേദന സൃഷ്ടിക്കുന്നു.