രേണുക വേണു|
Last Modified ശനി, 21 മെയ് 2022 (16:05 IST)
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇന്ന് ഐപിഎല്‍ അരങ്ങേറ്റം കുറിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ സീസണിലെ അവസാന മത്സരത്തിനായി മുംബൈ ഇന്നിറങ്ങും. ഡല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍. ഈ മത്സരത്തില്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് മുംബൈ ഫ്രാഞ്ചൈസി ആലോചിക്കുന്നത്. രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ അടക്കമുള്ള താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കും. കഴിഞ്ഞ സീസണിലാണ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ താരലേലത്തില്‍ സ്വന്തമാക്കിയത്. എന്നാല്‍, ഇതുവരെ മുംബൈയ്ക്ക് വേണ്ടി ഒരു കളിയില്‍ പോലും താരം ഇറങ്ങിയിട്ടില്ല.