അഭിറാം മനോഹർ|
Last Modified തിങ്കള്‍, 27 ജനുവരി 2025 (16:43 IST)
ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ ബാറ്റര്‍ എ ബി ഡിവില്ലിയേഴ്‌സിനെ കുറിച്ച് വിവാദ പ്രസ്താവനയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തെറ്റായ ഫ്രാഞ്ചൈസിക്ക് വേണ്ടിയാണ് ഡിവില്ലിയേഴ്‌സ് കളിച്ചതെന്നും മറ്റേതെങ്കിലും ടീമിലായിരുന്നു കളിച്ചിരുന്നതെങ്കില്‍ ഡിവില്ലിയേഴ്‌സിന്റെ മഹത്വം എന്തെന്ന് കാണാമായിരുന്നുവെന്നും മഞ്ജരേക്കര്‍ പറയുന്നു.
എ ബി അവിശ്വസനീയമായ താരമായിരുന്നു. പക്ഷേ ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസി അയാളെ മികച്ച രീതിയില്‍ ഉപയോഗിച്ചില്ല. അതിനാല്‍ തന്നെ ഡിവില്ലിയേഴ്‌സിന്റെ കഴിവ് എന്താണെന്നുള്ളത് മുഴുവനായി കാണാനായില്ല. അദ്ദേഹം മറ്റേതെങ്കിലും ഫ്രാഞ്ചൈസിയുലുമായിരുന്നു കളിച്ചിരുന്നതെങ്കിലും ഡിവില്ലിയേഴ്‌സിന്റെ മഹത്വം നമുക്ക് കാണാമായിരുന്നു. ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.