രാജസ്ഥാനെ കരുത്തരാക്കിയതിൽ സഞ്ജുവിന് നിർണായകമായ പങ്ക്, സഞ്ജു കളിക്കാരിൽ വിശ്വസിക്കുന്ന നായകൻ: യൂസ്വേന്ദ്ര ചാഹൽ

അഭിറാം മനോഹർ| Last Modified വ്യാഴം, 13 ഏപ്രില്‍ 2023 (12:20 IST)
രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു സാംസണിനെ പുകഴ്ത്തി സഹതാരമായ യൂസ്വേന്ദ്ര ചാഹൽ. രാജസ്ഥാനെ കരുത്തരാക്കിയതിൽ സഞ്ജുവിൻ്റെ പങ്ക് വലുതാണെന്നും ഐപിഎൽ പുതിയ സീസണിനെ വളരെ ആകാംക്ഷയോടെയാണ് കാണുന്നതെന്നും പറഞ്ഞു.

കഴിഞ്ഞ സീസൺ ടീമിനെ സംബന്ധിച്ചിടത്തോളം മികച്ചതായിരുന്നുവെന്നും പറഞ്ഞ ചഹൽ ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും നായകനെന്ന നിലയിൽ തിളങ്ങുകയും ചെയ്ത മലയാളി താരത്തെയും പ്രശംസിച്ചു. ഞങ്ങൾക്ക് വളരെ നല്ലൊരു ടീമുണ്ട്. കഴിഞ്ഞ വർഷം ഫൈനലിലെത്തിയെങ്കിലും ഞങ്ങൾ ഇനിയും മെച്ചപ്പെടാനുണ്ട്. ടൂർണമെൻ്റിൻ്റെ ടോപ് 2വിൽ ഇടം നേടുക എന്നതാണ് ടീമിൻ്റെ ലക്ഷ്യം. ഇതിനായി 14-17 മത്സരങ്ങൾ മുന്നിലുണ്ട്. ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് നമുക്ക് പറയാനാകില്ല.

ടീമിനെ മെച്ചപ്പെടുത്തിയെടുക്കുന്നതിൽ സഞ്ജുവിന് പ്രധാനറോളാനുള്ളത്. ക്യാപ്റ്റനെന്ന നിലയിൽ വളരെ ശാന്തനായ വ്യക്തിയാണ് സഞ്ജു. സഞ്ജുവിനെ ഒരിക്കലും നിങ്ങൾ എന്തുകൊണ്ട് അങ്ങനെ ചെയ്തു, എന്തുകൊണ്ട് ഇങ്ങനെ ചെയ്തില്ല എന്ന് മറ്റൊരാളോട് പറയുന്നത് കാണാനാവില്ല. തൻ്റെ കളിക്കാരെ സഞ്ജു വിശ്വസിക്കുന്നു. ഇനി ഞങ്ങൾ തോൽക്കുകയാണെങ്കിൽ തന്നെ സഞ്ജുവിനെ ദേഷ്യപ്പെട്ട് കാണാനാവില്ല. നമ്മുടെ അത്രയും ശാന്തനും കളിക്കാരിൽ വിശ്വസിക്കുന്നവനും ആയത് കൊണ്ട് തന്നെ കളിക്കാരും ആ നായകൻ തങ്ങളിൽ പുലർത്തുന്ന വിശ്വാസത്തിന് പ്രതിഫലം നൽകാനായി ശ്രമിക്കും. ചാഹൽ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :