90 ശതമാനം ടിക്കറ്റുകളും വിറ്റുതീര്‍ന്നു

ജോഹന്നാസ്ബെര്‍ഗ്, ശനി, 18 ഏപ്രില്‍ 2009 (19:09 IST)

ഐപി‌എല്‍ മത്സരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കയിലും കാണികള്‍ക്ക് പഞ്ഞമില്ല. മത്സരത്തിന്‍റെ 90 ശതമാനം ടിക്കറ്റുകളും വിറ്റുതീര്‍ന്നതായി ചെയര്‍മാന്‍ ലളിത് മോഡി പറഞ്ഞു. ടൂര്‍ണ്ണമെന്‍റിന് മുന്നോടിയായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിക്കറ്റിന്‍റെ കുറഞ്ഞ നിരക്കുകളാണ് കാണികളെ ആകര്‍ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മത്സരങ്ങള്‍ നടക്കുന്ന എട്ടുവേദികളീലും ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഉദ്ഘാടന മത്സരങ്ങളുടെ ടിക്കറ്റുകള്‍ രണ്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് വിറ്റുതീര്‍ന്നത്.

അടുത്ത കൊല്ലം ടൂര്‍ണ്ണമെന്‍റ് ഇന്ത്യയിലേക്ക് മടങ്ങിയെത്തുമെന്ന് മോഡി പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെപോലെ ഒരു ആഗോള കായിക ബ്രാന്‍ഡായി ഐ‌പി‌എല്ലിനെ മാറ്റുകയാണ് ലക്‍ഷ്യമെന്നും അദ്ദേഹം പറഞ്ഞുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

ശ്രീനിവാസന് ചുമതല കൊടുക്കരുത്: സുപ്രീം കോടതി

എന്‍ ശ്രീനിവാസന് ചെറിയ ചുമതലകള്‍ പോലും ബിസിസിഐ യില്‍ കൊടുക്കാന്‍ പാടില്ലെന്ന് സുപ്രീം ...

ലോകം കുട്ടി ക്രിക്കറ്റ് ചൂടില്‍

കുട്ടി ക്രിക്കറ്റിലേക്ക് ഇനി ക്രിക്കറ്റ് ലോകം. ഇന്ന് യുഎഇ തലസ്ഥാനമായ അബുദാബിയിലാണ് ...

ഐപി‌എല്‍ വാതുവയ്പ്പ്: സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

ഐപി‌എല്‍ വാതുവയ്പ്പ് കേസില്‍ വിശദമായ വാദം സുപ്രീം കോടതി ഇന്നു കേല്‍ക്കും. അതോടൊപ്പം തന്നെ ...

സച്ചിന്‍ ടെന്നീസ് ടീമും സ്വന്തമാക്കി

മുംബൈ: അന്താരാഷ്ട്ര ടെന്നീസ് പ്രീമിയര്‍ ലീഗിലെ മുംബൈ ടീമിനെ സച്ചിന്‍ സ്വന്തമാക്കി. ...

Widgets Magazine