ഐപിഎല്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് വെറും പത്ത് മിനിറ്റ് ഫോണ്‍ കോളില്‍

നെല്‍വിന്‍ വില്‍സണ്‍| Last Updated: ബുധന്‍, 5 മെയ് 2021 (09:01 IST)

ഐപിഎല്‍ 2021 പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് വെറും പത്ത് മിനിറ്റ് മാത്രമുണ്ടായിരുന്ന ഓണ്‍ലൈന്‍ മീറ്റിങ്ങില്‍. ഐപിഎല്‍ ഭരണ കൗണ്‍സില്‍ യോഗം വെറും പത്ത് മിനിറ്റ് കൊണ്ട് തീര്‍ന്നു. മീറ്റിങ്ങിന്റെ അവസാനത്തില്‍ ഐപിഎല്‍ ഉപേക്ഷിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ ഇനിയും തുടരാന്‍ സാധിക്കില്ലെന്ന് ആദ്യം നിലപാടെടുത്തത് ബിസിസിഐ സെക്രട്ടറി ജയ് ഷായാണ്. കളിക്കാരുടെ സുരക്ഷയാണ് പ്രധാനമെന്ന് ജയ് ഷാ പറഞ്ഞു. ഐപിഎല്‍ ഭരണ സമിതിയിലെ കൂടുതല്‍ അംഗങ്ങളും ഇത് അംഗീകരിച്ചു. ഒരു അംഗം മാത്രമാണ് ഐപിഎല്‍ തുടരണമെന്ന് ഈ യോഗത്തില്‍ ആവശ്യപ്പെട്ടത്. നിലവില്‍ ഈ സീസണിലെ 29 മത്സരങ്ങള്‍ പൂര്‍ത്തിയായി. 31 എണ്ണം കൂടിയാണ് അവശേഷിക്കുന്നത്.

ഏതെങ്കിലും ഒരിടത്ത് ബയോ ബബിള്‍ ഒരുക്കി എല്ലാ മത്സരങ്ങളും അവിടെ നടത്തുക എന്നത് പ്രയാസമേറിയ കാര്യമാണെന്ന് ഐപിഎല്‍ ഭരണസമിതി വിലയിരുത്തി. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യത കൂടുതലാണെന്ന് ഒരു ബിസിസിഐ വക്താവ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :