പദ്ധതികള്‍ നടപ്പാക്കും: സെവാഗ്

PTIPTI
പ്രഥമ ഐ പി എല്ലില്‍ ആദ്യ സെമിയില്‍ നേരിടുന്നത് ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരാണെങ്കിലും രാജസ്ഥാന്‍ റോയല്‍‌സിനെ തെല്ലും ഭയപ്പെടുന്നില്ല ഡല്‍ഹി ഡേര്‍ ഡെവിള്‍സ് നായകന്‍ വീരേന്ദര്‍ സെവാഗ്. തങ്ങള്‍ പദ്ധതിയിട്ട കാര്യങ്ങള്‍ മൈതാനത്ത് നടപ്പാക്കുമെന്ന് വാങ്കഡേ സ്റ്റേഡിയത്തിലെ പത്ര സമ്മേളനത്തില്‍ സെവാഗ് വ്യക്തമാക്കി.

പദ്ധതിയെല്ലാം തയ്യാറായിക്കഴിഞ്ഞെന്നും ഇനി കളത്തില്‍ ഫലത്തില്‍ വരുത്തുക മാത്രമാണ് അത്യാവശ്യമെന്നും സെമി ഫൈനലിനായി തയ്യാറാകുന്ന സെവാഗ് പറയുന്നു. സെമിയില്‍ രണ്ട് ടീമുകള്‍ക്കും തുല്യ സാധ്യതയാണെന്ന് പറയുന്ന സെവാഗ് ടോസ് നേടുന്ന നായകന്‍‌മാര്‍ ആദ്യം ബൌള്‍ ചെയ്യാനാകും തീരുമാനിക്കുക എന്നും വ്യക്തമാക്കി.

വാങ്കഡേ സ്റ്റേഡിയത്തിലെ പിച്ചുകള്‍ ആദ്യ പകുതിയില്‍ ബൌളര്‍മാരെയും രണ്ടാം പകുതിയില്‍ ബാറ്റസ്‌മാന്മാരെയും സഹായിക്കുമെന്നതാണ് ഈ തീരുമാനത്തിനു പിന്നില്‍. രണ്ട് ടീമുകള്‍ക്കും മികച്ച ബൌളര്‍മാര്‍ ഉള്ളതിനാല്‍ വെള്ളിയാഴ്ചത്തെ മത്സരത്തിനായുള്ള അവസാന തെരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമാകും എന്നും സെവാഗ് കരുതുന്നു.

മുംബൈ: | WEBDUNIA| Last Modified വെള്ളി, 30 മെയ് 2008 (11:36 IST)
ടൂര്‍ണമെന്‍റിലെ ഏറ്റവും മികച്ച ബൌളറായ സൊഹൈല്‍ തന്‍‌വീറിന്‍റെ ഓരോ പന്തും അതിന്‍റെതായ രീതിയില്‍ തന്നെ പരിപാലിക്കുമെന്ന് സെവാഗ് വ്യക്തമാക്കി. കഴിഞ്ഞ മത്സരം മുതല്‍ തന്‍റെ ടീമിന്‍റെ മദ്ധ്യനിര കൂടുതല്‍ വിശ്വാസ യോഗ്യമായ രീതിയിലുള്ള പ്രകടനം നടത്തിത്തുടങ്ങിയിട്ട് ഉണ്ടെന്നും സെവാഗ് കണ്ടെത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :