ജോണ്‍ ബുക്കാനന് ഇഷാന്തിന്‍റെ പിന്തുണ

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 18 ഏപ്രില്‍ 2009 (13:35 IST)
ടീമില്‍ ഒന്നിലധികം ക്യാപ്റ്റന്‍മാര്‍ ആകാമെന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലകന്‍ ജോണ്‍ ബുക്കാനന്‍റെ പ്രസ്താവനയ്ക്ക് പേസ് ബൌളര്‍ ഇഷാന്ത് ശര്‍മ പിന്തുണ നല്‍കി. ബുക്കാനന്‍റെ പുതിയ ആശയം ടീമിന്‍റെ വിജയത്തിന് തീര്‍ച്ചയായും ഗുണം ചെയ്യുമെന്ന് ഇഷാന്ത് പറഞ്ഞു.

ടീമില്‍ നാല് ക്യാപ്റ്റന്‍മാര്‍ വരെ ആകാമെന്നാണ് ബുക്കാനന്‍ അഭിപ്രായപ്പെട്ടിരുന്നത്. ഈ ആശയത്തോട് നിലവിലെ ക്യാപ്റ്റന്‍ സൌരവ് ഗാംഗുലി നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നാല് ക്യാപ്റ്റന്മാരുടെ വ്യത്യസ്ത ആശയങ്ങള്‍ ടീമിന് ഉപകാരപ്രദമാകുമെന്നും കഴിഞ്ഞ വര്‍ഷം സംഭവിച്ചതുപോലുള്ള ഒരു പരാജയം ഈ വര്‍ഷം ഒഴിവാക്കാനാവുമെന്നും ഇഷാന്ത് പറഞ്ഞു. ഒരു വാര്‍ത്ത ചാനലിനോടുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇഷാന്ത് ശര്‍മ്മ

സൌരവ് ഗാംഗുലി മികച്ച ക്യാപ്റ്റനാണെന്ന് പറഞ്ഞ ഇഷാന്ത് ബുക്കാ‍നന്‍ മികച്ച പരിശീലകനാണെന്നും അഭിപ്രായപ്പെട്ടു. ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്‍റെയും പാക് ബൌളര്‍ ഷൊയിബ് അക്തറിന്‍റെയും സാന്നിദ്ധ്യം ഈ വര്‍ഷത്തെ ഐപിഎല്ലില്‍ നഷ്ടമായതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :