ഐ പി എല്ലില്‍ ആദ്യ സെമി

PTIPTI
പ്രതീക്ഷിച്ച ടീമുകള്‍ പുറത്ത് പോകുകയും അപ്രതീക്ഷിത ടീമുകള്‍ സെമിയില്‍ എത്തുകയും ചെയ്ത പ്രഥമ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ ആദ്യ സെമി ഫൈനലില്‍ ഡല്‍‌ഹി ഡേര്‍ ഡെവിള്‍സ് രാജസ്ഥാന്‍ റോയല്‍‌സിനെ നേരിടും. സെമി പട്ടികയില്‍ എത്തിയിരിക്കുന്ന ഏറ്റവും കരുത്തരായ ടീമാണ് രാജസ്ഥാന്‍ റോയല്‍‌സ്.

വാംഖഡേ സ്റ്റേഡിയത്തിലാണ് മത്സരം. ഐ പി എല്ലിലെ ഇതൂവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ മുന്‍ തൂക്കം 11 കളികള്‍ ജയിച്ച രാജസ്ഥാന് തന്നെയാണ്. അതേ സമയം അപ്രതീക്ഷിതങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഐ പി എല്ലില്‍ കഥ മാറില്ല എന്നും പറയാനാകില്ല. ഭാഗ്യത്തിന്‍റെ തേരിലേറിയായിരുന്നു ഡല്‍‌ഹി ആദ്യ നാലില്‍ സ്ഥാനം ഉറപ്പിച്ചത്.

രണ്ട് ടീമുകളും തമ്മില്‍ ഇതിനു മുമ്പ് നടന്ന ലീഗില്‍ ഏറ്റു മുട്ടിയപ്പോള്‍ ഒരു തവണ രാജസ്ഥാനും മറ്റൊരു തവണ ഡല്‍‌ഹിയും വിജയം കണ്ടെത്തി. എന്നാല്‍ പല പ്രമുഖ താരങ്ങളും കളിക്കാന്‍ എത്തുന്നതിനു മുമ്പ് ആദ്യ മത്സരത്തില്‍ ഡല്‍‌ഹി ജയിച്ചെന്നേയുള്ളൂ. സ്വന്തം മണ്ണില്‍ റിട്ടേണ്‍ മാച്ചില്‍ രാജസ്ഥാന്‍ ഉജ്വലമായിട്ടാണ് തിരിച്ചടിച്ചത്.

രാജസ്ഥാന്‍ റോയല്‍‌സിന്‍റെ കളിക്കാര്‍ മികച്ച ഫോമിലാണ്. യൂസുഫ് പത്താന്‍, സ്വപ്‌നില്‍ അസ്നോദ്ക്കര്‍, തുടങ്ങിയ നാട്ടുകാരും ഗ്രെയിം സ്മിത്ത് ഷെയിന്‍ വാട്‌സണ്‍ എന്നീ വിദേശികളും തകര്‍പ്പന്‍ പോരാട്ടമാണ് നടത്തുന്നത്. ഷെയിന്‍ വോണെന്ന മികച്ച നായകനും കൂടി ചേരുമ്പോള്‍ രാജസ്ഥാന്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കുന്നില്ല.

മുംബൈ:| WEBDUNIA|
ബൌളിംഗില്‍ ഷെയിന്‍ വോണും പാക് താരം സൊഹൈല്‍ തന്‍‌വീറും യൂസുഫ് പത്താനും വരും. മറുവശത്ത് നാട്ടുകാരായ താരങ്ങള്‍ തന്നെയാണ് കരുത്ത്. ഗംഭീര്‍, സെവാഗ്, ശിഖാര്‍ ധവാന്‍, ദിനേശ് കാര്‍ത്തിക്ക് തുടങ്ങിയ ബാറ്റ്‌സ്മാന്‍‌മാര്‍ക്ക് പുറമേ മൊഹമ്മദ് ആസിഫ്, ഗ്ലെന്‍ മക്‍ഗ്രാത്ത്, മഹ്രൂഫ് , ദിത്ഷന്‍ എന്നീ ബൌളര്‍മാരും നില്‍ക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :