ഡെഡിക്കേഷൻ ലെവൽ; ചോരയൊലിപ്പിച്ച് വാട്‌സൺ, സല്യൂട്ട് ചെയ്ത് ക്രിക്കറ്റ് പ്രേമികൾ

Last Updated: ചൊവ്വ, 14 മെയ് 2019 (11:47 IST)
ഐ പി എല്ലിനു കൊടിയിറങ്ങി. കാത്തിരിപ്പുകൾക്കൊടുവിൽ ശക്തമായ മത്സരത്തിനവസാനം ചെന്നൈ സൂപ്പർ കിംഗ്സിനെ പൊട്ടിച്ച് മുംബൈ ഇന്ത്യൻസ് ചാമ്പ്യന്മാരായി. ചെന്നൈയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ ഷെയ്ൻ വാട്‌സൺ‌ന്റെ ഇന്നിംഗ്സ് ആരും മറക്കാനിടയില്ല.

വാട്സൺ‌ന്റെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. അതിൽ നിന്നും വ്യത്യസ്തമായി ഹർഭജൻ സിങ് നടത്തിയ അഭിനന്ദനം അക്ഷരാർത്ഥത്തിൽ ചെന്നൈ ആരാധകരെ ഞെട്ടിച്ചു. ‘അയാളുടെ കാൽ‌മുട്ടിലെ ചോര നിങ്ങൾക്ക് കാണാമോ? കളിക്ക് ശേഷം ആറ് സ്റ്റിച്ചാണ് ഇട്ടത്. ഡൈവ് ചെയ്യുന്നതിനിടയിലാണ് പരുക്ക് പറ്റിയത്. എന്നിട്ടും, ആരോടും പറയാതെ അദ്ദേഹം ബാറ്റിംഗ് തുടർന്നു’. - എന്നാണ് ഹർഭജൻ ട്വീറ്റ് ചെയ്തത്. ഇതോടൊപ്പം, വാട്‌സൺ‌ന്റെ മുട്ടിന് പരിക്ക് പറ്റിയ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

ഹർഭജനാണ് ഇക്കാര്യം ആദ്യം അറിയിച്ചത്. ഇതിനു പിന്നാലെ സി എസ് കെയുടെ ഓഫിഷ്യൽ പേജിലും ഈ വാർത്ത അവർ ഷെയർ ചെയ്യുകയുണ്ടായി. ‘ടീം ചെന്നൈയുടെ ദൌത്യത്തിനായി 37 വയസുകാരനായ ഈ മനുഷ്യൻ ചെയ്യുന്ന ഡെഡിക്കേഷൻ അപാരം’ എന്ന് സി എസ് കെ കുറിച്ചു. കളി മുഴുവൻ കണ്ടവർ പോലും ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് സത്യം. വാട്‌സൺ‌ന്റെ ഡെഡിക്കേഷൻ എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രകടനമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്.

150 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് ഷെയ്ന്‍ വാട്സണിലൂടെ മികച്ച തുടക്കമാണ് ലഭിച്ചത്. വാട്‌സണ്‍ നിലയുറപ്പിച്ച് കളിച്ചപ്പോള്‍ ഫാഫ് ഡുപ്ലെസിസ് മറുഭാഗത്ത് തകര്‍ത്തടിച്ചു. അവസാന ഓവറിലെ നാലാം പന്തില്‍ 80 റണ്‍സെടുത്ത ഷെയ്ന്‍ വാട്സണ്‍ റണ്ണൗട്ടായതോടെ മുംബൈ ശക്തമായി തിരിച്ചു വരികയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :