അടുത്ത സീസണില്‍ കളിക്കുമോ ?; ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ചോദ്യത്തിന് മറുപടിയുമായി ധോണി

  dhoni , ipl , msd , chennai super kings , chennai super kings , ഐ പി എല്‍ , ധോണി , ചെന്നൈ സൂപ്പര്‍ കിംഗ്സ്
ഹൈദരാബാദ്| Last Modified തിങ്കള്‍, 13 മെയ് 2019 (14:54 IST)
ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്‌റ്റന്‍ ആരെന്ന ചോദ്യത്തിന് മഹേന്ദ്ര സിംഗ് ധോണിയെന്ന് അല്ലാതെ മറ്റൊരു ഉത്തരം എതിരാളികള്‍ക്ക് പോലും നല്‍കാനാവില്ല. ധോണിയുടെ നേതൃത്വത്തില്‍ എട്ടു ഫൈനലുകള്‍ കളിച്ച ടീമാണ് ചെന്നൈ. മൂന്ന് കിരീടം സി എസ് കെ‌യ്‌ക്ക് നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായി.

ഏകദിന ലോകകപ്പോടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെ അടുത്ത സീസണില്‍ ചെന്നൈയെ നയിക്കാന്‍ ധോണി ഉണ്ടാകുമോ ആശങ്ക ആരാധകരിലുണ്ട്.

ഇക്കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കെ അടുത്ത സീസണില്‍ ഞങ്ങള്‍ക്ക് നിങ്ങളെ കാണാനാകുമോ എന്ന് ഫൈനല്‍ മത്സരത്തിനു പിന്നാലെ അവതാരകന്‍ സൈമണ്‍ ഡള്‍ ധോണിയോട് ചോദിക്കുകയും ചെയ്തു.

ചെന്നൈ ആരാധകര്‍ക്ക് ആവേശം നല്‍കുന്ന ഉത്തരമാണ് പിന്നാലെ ഉണ്ടായത്. അടുത്ത സീസണിലും
ഉണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നായിരുന്നു ‘തല’യുടെ മറുപടി.

ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ഇതൊരു മികച്ച സീസണ്‍ തന്നെയായിരുന്നു. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ മികച്ച ക്രിക്കറ്റ് കളിച്ചായിരുന്നില്ല ഞങ്ങള്‍ ഇവിടെവരെയെത്തിയത്. എങ്ങനെയാണ് ഫൈനലില്‍ എത്തിയതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ടീമിന്റെ മധ്യനിര അത്ര മികച്ചതായിരുന്നില്ല. ഏകദിന ലോകകപ്പാണ് ഇനി മുന്നിലുള്ളതെന്നും മഹി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :