തീരാതെ 'മങ്കാദിങ്' വിശേ‌ഷങ്ങൾ; ക്രീസിൽ ബാറ്റ് അമർത്തിവച്ച് അശ്വിനെ ട്രോളി കോഹ്‌ലി

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് -റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെ ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലി മങ്കാദിങ് ഒഴിവാക്കാനെന്ന തരത്തിൽ നടത്തിയ പ്രകടനം ആരാധകരിൽ ചിരി പടർത്തി.

Last Updated: ഞായര്‍, 21 ഏപ്രില്‍ 2019 (14:33 IST)
ഐപില്ല്ലിലെ മങ്കാദിങ് വിശേഷങ്ങൾ അവസാനിക്കുന്നില്ല.കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് -റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെ ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലി മങ്കാദിങ് ഒഴിവാക്കാനെന്ന തരത്തിൽ നടത്തിയ പ്രകടനം ആരാധകരിൽ ചിരി പടർത്തി. സുനിൽ നരെയ്‌ന്റെ ബൗളിങിനിടെയായിരുന്നു കാണികളെ രസിപ്പിച്ച നിമിഷം. പന്തെറിയാനായി ക്രീസിലേക്ക് ഓടിയെത്തിയ നരെയ്‌ൻ പന്തെറിയാതെ തിരിഞ്ഞു നടന്നു. ഈ സമയം ക്രീസിനു പുറത്തായിരുന്ന വിരാട് കോ‌ഹ്‌ലി ഉടൻ ക്രീസിലേക്ക് ബാറ്റുവെച്ചു. പിന്നീട് ചിരിച്ചുകൊണ്ട് ഇരുന്ന് ബാറ്റ് ക്രീസിൽ തന്നെ അമർത്തിവച്ചു.ഇതുകണ്ട് നരെയ്നും ചിരി വന്നു. പിന്നീട് അമ്പയറോട് കോ‌ഹ്‌ലി ചിരിച്ചുകൊണ്ടു തന്നെ തന്നെ റണ്ണൗട്ടാക്കും എന്ന് കാണിക്കുന്നുണ്ടായിരുന്നു.

ഇത്തവണത്തെ ഐ‌പിഎല്ലിന്റെ തുടക്കത്തിൽ മങ്കാദിങ് വിവാദ വിഷയമായിരുന്നെങ്കിൽ ഓരോ ദിവസം കഴിയും തോറും അത് ചിരിക്കു വകയുള്ള വിഷയമായി മാറുകയാണ് മൈതാനത്ത്. രാജസ്ഥാൻ റോയൽസ്-കിങ്സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടെ രാജസ്ഥാൻ താരം ജോസ് ബട്‌ലറെ പഞ്ചാബ് നായകൻ ആർ മങ്കാദിങിലൂടെ പുറത്താക്കിയതോടെയാണ് സംഭവം വിവാദമായത്. എന്നാൽ പിന്നീട് പല താരങ്ങളും അതൊരു തമാശയായി ഏറ്റെടുക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :