ലോകകപ്പ് സ്‌ക്വാഡില്‍ എത്തിയതിന് പിന്നാലെ രാഹുല്‍ മറ്റൊരു റെക്കോര്‍ഡില്‍

  kl rahul , world cup , team india , കെ എല്‍ രാഹുല്‍ , ലോകകപ്പ് , ഇന്ത്യ , ഐ പി എല്‍
Last Updated: വ്യാഴം, 25 ഏപ്രില്‍ 2019 (14:49 IST)
ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടിയതിന്റെ സന്തോഷത്തിലാണ് കെഎല്‍ രാഹുല്‍. ഇംഗ്ലണ്ടിലേക്ക് പറക്കുന്ന പതിനഞ്ചംഗ സംഘത്തില്‍ യുവതാരം ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായി നില്‍ക്കുമ്പോഴാണ് ആരാധകരെ പോലും ഞെട്ടിച്ച് രാഹുല്‍ ടീമില്‍ ഇടം പിടിച്ചത്.

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരമായ രാഹുല്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇതിനിടെ താരത്തെ തേടി പുതിയ റെക്കോര്‍ഡ് കൂടി എത്തി. ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തിൽ 3000 റൺസ് തികയ്‌ക്കുന്ന
ഇന്ത്യൻ താരമെന്ന നേട്ടമാണ് രാഹുൽ സ്വന്തമാക്കിയത്.

93 ഇന്നിംഗ്സുകളിൽ നിന്ന് 3000 റൺസ് തികച്ചാണ് രാഹുൽ റെക്കോർഡിട്ടത്​. കഴിഞ്ഞ‌ദിവസം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തിലായിരുന്നു റെക്കോർഡ്​ കുറിച്ചത്​.

നൂറിൽത്താഴെ ഇന്നിംഗ്സുകളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരവും രാഹുലാണ്. ഗൗതം ഗംഭീർ, സുരേഷ് റെയ്ന എന്നിവരെയാണ് രാഹുൽ പിന്നിലാക്കിയത്.

എന്നാൽ ഈ റെക്കോർഡിൽ ലോകക്രിക്കറ്റിൽ അഞ്ചാം സ്ഥാനത്താണ്​രാഹുൽ. 85 മത്സരങ്ങളിൽ 3000 റൺസ്​ തികച്ച ഓസ്ട്രേലിയയുടെ ഷോൺ മാർഷാണ് ഇക്കാര്യത്തിൽ ഒന്നാമതുള്ളത്​.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :