ഐ പി എല്ലിൽ ബൂമ്ര കളിക്കുന്നത് അപകടമോ?

ജസ്പ്രിത് ബൂമ്ര, ഐ പി എൽ, Jasprit Bumrah
Last Modified വ്യാഴം, 21 മാര്‍ച്ച് 2019 (15:27 IST)
ഇന്ത്യ ലോകകപ്പിലേക്ക് കരുതി വച്ചിരിക്കുന്ന വജ്രായുധമാണ്. ലോകത്തിലെ ഏത് ടീമിനെയും വിറപ്പിക്കാൻ പോന്ന ഒന്നാന്തരം പേസ് ബൗളർ. അതുകൊണ്ടുതന്നെ ബൂമ്രയുടെ ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ആവശ്യമാണ്. എന്നാൽ ഇതിനിടെ ഐപിഎൽ മത്സരങ്ങൽ വരുന്നത് ബൂമ്രയുടെ കാര്യത്തിൽ ആശങ്കയുളവാക്കുന്നു.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ കരുത്താണ് ജസ്പ്രിത് ബൂമ്ര. എന്നാൽ തന്റെ എല്ലാ കരുത്തും പുറത്തെടുക്കുന്ന കളി കാഴ്ചവയ്ക്കാൻ ബൂമ്രയെ അനുവദിക്കണമോ എന്നത് മുംബൈ ഇന്ത്യൻസിനെ കുഴക്കുന്ന ഒരു വിഷയമാണ്. ശരീരം മുഴുവൻ ചലിപ്പിച്ച് പന്തെറിയുന്ന ബൂമ്രയ്ക്ക് വർക്ക് ലോഡ് കൂടുതലായി ക്ഷീണിതനാവുകയോ പരുക്കേൽക്കുകയോ ചെയ്താൽ ലോകകപ്പിൽ കളിക്കാൻ ബുദ്ധിമുട്ടാകും.

ഐ പി എല്ലിന് വലിയ ശ്രദ്ധ കൊടുക്കേണ്ടതില്ലെന്നാണ് എല്ലാവരും ബൂമ്രയ്ക്ക് നൽകുന്ന ഉപദേശം. എന്നാൽ കളി തുടങ്ങിക്കഴിയുമ്പോൾ അതിന്റെ ആവേശത്തിൽ ബൂമ്ര എല്ലാം മറക്കുമെന്നാണ് അടുപ്പമുള്ളവർ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :