‘അധികം ആഹ്ലാദിക്കണ്ട, തിരിച്ച് വരും‘ - ഞെട്ടിച്ച് ധോണി

Last Modified ബുധന്‍, 8 മെയ് 2019 (16:24 IST)
ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആറ് വിക്കറ്റിന് തറപറ്റിച്ച് മുംബൈ ഇന്ത്യന്‍സ് രാജകീയമായി ഫൈനലില്‍. ചെന്നൈയുടെ പരാജയം ആഘോഷിക്കുന്നവരോട് പരസ്യ താക്കീത് നൽകിയിരിക്കുകയാണ് മഞ്ഞപ്പടയുടെ സ്വന്തം ‘തല’.

ചെന്നൈയുടെ 131 റണ്‍സ് പിന്തുടര്‍ന്ന മുംബൈ ഒന്‍പത് പന്ത് ബാക്കിനില്‍ക്കേ കലാശപ്പോരിന് ടിക്കറ്റ് എടുത്തു. ഫൈനലിലെത്താൻ ചെന്നൈയ്ക്ക് ഒരു അവസരം കൂടിയുണ്ട്. ചെന്നൈയുടെ സ്വന്തം തട്ടകമായ ചെപ്പോക്കില്‍ ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ ജയം.

ഇപ്പോഴിതാ, തോൽ‌വിക്ക് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ധോണി. ബാറ്റ്സ്‌മാന്‍മാരാണ്
തോല്‍പിച്ചതെന്ന് ധോണി പറയുന്നു. ‘കാര്യങ്ങള്‍ തങ്ങളുടെ വരുതിക്ക് വന്നില്ല. സാഹചര്യങ്ങള്‍ പെട്ടെന്ന് മനസിലാക്കേണ്ടതുണ്ട്. ബാറ്റിംഗ് മെച്ചപ്പെടുത്തേണ്ടതുണ്ട്. പിച്ച് എങ്ങനെ പ്രതികരിക്കുന്നു താരങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. പന്ത് ബാറ്റിലേക്ക് വരുന്നുണ്ടോ, ഇല്ലയോ എന്ന് അറിയണം. അത് തങ്ങള്‍ക്ക് നന്നായി ചെയ്യാനായില്ല. ഷോട്ട് സെലക്‌ഷന്‍ താരങ്ങളെ ബാധിച്ചുവെന്നും' ധോണി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :