ബാംഗ്ലൂരിന്റെ തുടര്‍ തോല്‍വികളുടെ കാരണം എന്ത് ?; തുറന്നു പറഞ്ഞ് ഡിവില്ലിയേഴ്‌സ്

  IPL 2019 , IPL , ab de villiers , royal challengers banglore , ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് , ഐ പി എല്‍ , കോഹ്‌ലി , മുംബൈ ഇന്ത്യന്‍സ്
ബംഗളൂരു| Last Modified ചൊവ്വ, 9 ഏപ്രില്‍ 2019 (19:03 IST)
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ തോല്‍‌വിക്ക് കാരണം മോശം ഫീല്‍‌ഡിംഗ് ആണെന്ന് എബി ഡിവില്ലിയേഴ്‌സ്. ഈ സീസണില്‍ ടീമിന്റെ ഫീല്‍ഡിംഗ് പ്രകടനം ശരാശരിക്കും താഴെയാണ്. എല്ലാ മത്സരങ്ങളിലും ഒന്നില്‍ കൂടുതല്‍ ക്യാച്ചുകള്‍ കൈവിട്ട് കളയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ വ്യത്യാസത്തിലാണ് ഭൂരിഭാഗം മത്സരങ്ങളിലും ടീം പരാജയപ്പെട്ടത്. മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെതിരെ വിജയിക്കാന്‍ കഴിയുമായിരുന്നു.

ഈ മത്സരങ്ങളില്‍ ജയം നേടാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ ഒരിക്കലും അവസാന സ്ഥാനത്ത് നില്‍ക്കേണ്ടി വരുമായിരുന്നില്ല. എങ്കിലും ഞങ്ങള്‍ ഇപ്പോഴും മത്സരങ്ങളെ പോസിറ്റീവായി കാണുന്നുണ്ടെന്നും ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

ഈ ഐ പി എല്‍ സീസണില്‍ തുടര്‍ച്ചയായ അറ് മത്സരങ്ങളിലാണ് ബാംഗ്ലൂര്‍ തോല്‍‌വി ഏറ്റുവാങ്ങിയത്. ബോളിംഗിലെയും ബാറ്റിംഗിലെയും മോശം പ്രകടനമാണ് വിരാട് കോഹ്‌ലിക്കും സംഘത്തിനും തിരിച്ചടിയാകുന്നത്. അതേസമയം, തോല്‍‌വികളുടെ കാരണം വിരാടിന്റെ മോശം ക്യാപ്‌റ്റന്‍സി ആണെന്ന വിമര്‍ശനവും ശക്തമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :