പ്ലേഓഫിനായി ഇന്ന് രാജസ്ഥാനും കൊൽക്കത്തയും നേർക്കുനേർ

Sumeesh| Last Modified ചൊവ്വ, 15 മെയ് 2018 (12:31 IST)
ഐ പി എല്ലിൽ രാജസ്ഥാനും കൊൽക്കത്തക്കും ഇന്ന് നിർണ്ണായക മത്സരം. ഇന്നു നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ഇരു ടീമുകൾക്കും പ്ലേഓഫിൽ പ്രവേശിക്കാനാവു. ആറു മൽത്സരങ്ങളിൽ വിജയവും ആറു മത്സരങ്ങളിൽ പരാജയവും നേരിട്ട് 12 പോയിന്റുകളാണ് ഇരു ടിമുകളും സ്വന്തമാക്കിയിരിക്കുന്നത്.

റൺ‌റേറ്റിന്റെ കാര്യത്തിൽ കൊൽക്കത്ത അല്പം മുൻപിൽ ആണെങ്കിലും വിജയം പ്ലേ ഓഫിൽ പ്രവേശിക്കാന അനിവാര്യമാണ് എന്നതാണ് ഈ മത്സരത്തെ അതി നിർണ്ണായകമാക്കുന്നത്. പഞ്ചാബിനോട് നേടിയ വലിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് കൊൽക്കത്ത ഇന്ന് കളത്തിലിറങ്ങുന്നത്.

മുൻപ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിജയം കൊൽക്കത്തക്കൊപ്പമായിരുന്നു എന്നതും ഇന്നത്തെ മത്സരത്തിൽ കൊൽക്കത്തയുഒടെ ആത്മവിശ്വാസം ഉയർത്തും. പ്ലേ ഓഫ് നേടാനായി ആവനാഴിയിലെ മുഴുവൻ ആയുധങ്ങളും പുറത്തെടുക്കാനാവും രാജസ്ഥാൻ ശ്രമിക്കുക. നിറം മങ്ങിയ ബോളിംഗ് പ്രകടനമാണ് ഇരു ടീമുകളും നേരിടുന്ന പ്രശ്നം. ഇത് മറികടക്കുന്ന ടീം വിജയം സ്വന്തമാക്കും എന്നാണ് കണക്കാക്കപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :