Sumeesh|
Last Modified ചൊവ്വ, 8 മെയ് 2018 (12:17 IST)
ഇന്നലെ നടന്ന ഹൈദാരാബാദ് ബാംഗ്ലൂർ പോരട്ടമാണ് യൂസുഫ് പത്താന്റെ മികച്ച ക്യാച്ചിന് സാക്ഷ്യം വഹിച്ചത്. അതും നായകൻ കോഹ്‌ലിയുടെ തന്നെ. ഹൈദരാബാദിന്റെ മികച്ച ബോളിങ്ങിന്റെയും ഫീൽഡിങ്ങിന്റെയും കരുത്ത് കാണിക്കുന്നതായിരുന്നു ബംഗ്ലൂർ ഹൈദരാബാദ് പോരാട്ടം.
146 എന്ന് വിജയ ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ബാഗ്ലൂരിനെ വലിയ തടസ്സങ്ങൾ നേരിടാതെ വിജയത്തിലെത്തിക്കാം എന്ന നായകൻ കോഹ്‌ലിയുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു ഷാക്കിബിന്റെ പന്ത്.
വീശിയടിച്ച് പന്തിനെ ഉയർന്നുപൊങ്ങി
യൂസുഫ് പത്താൻ ഒറ്റക്കയ്യിലൊതുക്കി. ഇതോടെ 39 റൺസെടുത്ത് കോഹ്‌ലിക്ക് മടങ്ങേണ്ടി വന്നു. മികച്ച ബോളിങ്ങ് ഫീൽഡിങ്ങ് നിരയുടെ കരുത്തിൽ സ്വന്തം നാട്ടിൽ വിജയത്തിലെത്താൻ ഹൈദരാബാദിന് കഴിഞ്ഞു.