Sumeesh|
Last Updated:
തിങ്കള്‍, 7 മെയ് 2018 (13:16 IST)
തുടർ പരാജയങ്ങളാൽ വലഞ്ഞിരുന്ന മുംബൈ ഇന്ത്യൻസ് കൊൽക്കത്തുയുമായുള്ള ഒറ്റ മൽത്സരത്തിലെ വിജയം കൊണ്ട് ടൂർണമെന്റിലേക്ക് വളരെ വലിയ തിരിച്ചു വരവാണ് നടത്തിയാത്. ടൂർണമെന്റിൽ ഏറ്റവും അവസാനത്തെ സ്ഥാനത്ത് നിന്നും ടീം ബഹുദുരം മുന്നിലെത്തി. കൊൽക്കത്തയുമായുള്ള മത്സരത്തിൽ വികച്ച വിജയം കണ്ടെത്താൻ ടീമിനെ സഹായിച്ചതാകട്ടെ ഹാർദ്ദിക് പാണ്ഡ്യ എന്ന ബോളറും. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഹാർദ്ദിക്ക് പക്ഷെ ബാറ്റിംഗ് പരിശീലനം അവസാനിപ്പിച്ചു കഴിഞ്ഞു.
താൻ ബാറ്റിംഗ് പരിശീലനം അവസനിപ്പിച്ചതായി ഹാർദ്ദിക്ക് തന്നെയാണ് വ്യകതമാക്കിയത്. ‘ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല ചില ദിവസങ്ങളിൽ അത് അങ്ങനെ സംഭവിക്കുന്നതാണ്. ബാറ്റിംഗ് പരിശിലനം ഞാൻ അവസാനിപ്പിച്ചു കഴിഞ്ഞു. അല്പം വ്യത്യസ്ഥമായി ചിന്തിക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. ഒരു സിക്സർ അടിച്ചാൽ കളിയുടെ ഗതി തന്നെ മാറി മറിഞ്ഞേക്കും‘ ബാറ്റിങ്ങിനെ ക്കുറിച്ചൂള്ള ചോദ്യത്തിന് പാണ്ഡ്യയുടെ മറുപടിയാണിത്.
ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തി പർപ്പിൾ ക്യാപ്പ് സ്വന്തമാക്കിയിരിക്കുന്നത് ഹാർദ്ദികാണ്. 14 വിക്കറ്റുകളാണ് സീസണിൽ പാണ്ഡ്യ സ്വന്തം പേരിൽ കുറിച്ചിട്ടുള്ളത്. 20 പന്തിൽ 35 റൺസെടുക്കുകയും 19 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളും വീഴ്ത്തിയ ഹർദ്ദിക്കിന്റെ പ്രകടനമാണ് കൊൽക്കത്തയുമായുള്ള മത്സരത്തിൽ മുംബൈയുടെ വിജയത്തിന് നിർണ്ണായക പങ്കുവഹിച്ചത്.