കോഹ്‌ലിയുടെയും ഡിവില്ലിയേഴ്‌സിന്റെയും പരുക്ക് ഗുണമായത് ഓസീസ് താരത്തിന്; ബാംഗ്ലൂരിന് പുതിയ ക്യാപ്‌റ്റന്‍

ഷെയ്ൻ വാട്സണ്‍ ബാംഗ്ലൂരിനെ നയിക്കും

  IPL 2017 , Virat Kohli , Royal Challengers Bangalore , IPL , AB de Villiers's , Kohli , Bangalore , വിരാട് കോഹ്‌ലി ,  എബി ഡിവില്ലിയേഴ്‌സ് , ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് , ഐപിഎല്‍ , ഷെയ്ൻ വാട്സണ്‍ , കോഹ്‌ലി
ബംഗളൂരു| jibin| Last Updated: ബുധന്‍, 5 ഏപ്രില്‍ 2017 (20:13 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പത്താം സീസണില്‍ ഇന്ത്യന്‍ താരങ്ങളുടെ പരുക്കാണ് വില്ലനാകുന്നത്. വിരാട് കോഹ്‌ലിക്ക് പരുക്കേറ്റതിനാല്‍ റോയൽ ചലഞ്ചേഴ്സ് ബംഗളൂരിനെ നയിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയെഴ്‌സ് എത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹവും പരുക്കിന്റെ പിടിയിലായി.

രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കും പരുക്കേറ്റതിനാല്‍ ആദ്യ മത്സരങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓൾറൗണ്ടർ ഷെയ്ൻ വാട്സണ്‍ ആയിരിക്കും ബംഗ്ലൂരുവിനെ നയിക്കുക. ടീം ചെയർമാൻ അമ്രിത് തോമസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യു​ള്ള ടെ​സ്റ്റ് പ​ര​മ്പ​ര​യ്‌ക്കിടെയാണ് കോഹ്‌ലിക്ക് തോളിന് പരുക്കേറ്റത്. എന്നാല്‍, പുറം വേദനയാണ് ഡിവില്ലിയേഴ്‌സിന് വിനയായത്. ഇരു താരങ്ങളും ടീമിനൊപ്പം ചേരുമെങ്കിലും അത് എന്നായിരിക്കുമെന്ന് വ്യക്തമല്ല. ബം​ഗ​ളൂ​രി​ന്‍റെ ത​ന്നെ കെഎ​ല്‍ രാ​ഹു​ലും ടൂ​ര്‍ണ​മെ​ന്‍റി​ലു​ണ്ടാ​വി​ല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :