അവര്‍ അടിച്ചു പിരിഞ്ഞിട്ടില്ല; ധോണിക്ക് കട്ട പിന്തുണയുമായി അദ്ദേഹം - ആരാധകര്‍ ഞെട്ടി

ഒരു താരത്തില്‍ നിന്ന് ധോണിക്ക് അപ്രതീക്ഷിത പിന്തുണ; ആരാധകര്‍ ഞെട്ടി

 virender sehwag , MS Dhoni , IPL , team india , pune team , virat kohli , kohli , sehwag , Dhoni , IPL 2017 , മഹേന്ദ്ര സിംഗ് ധോണി , സൗരവ് ഗാംഗുലി , വിരാട് കോഹ്‌ലി , ഇന്ത്യന്‍ ടീം , ഐ പി എല്‍ , ചാമ്പ്യന്‍‌സ് ട്രോഫി , സെവാഗ് , ധോണി
ന്യൂഡല്‍ഹി| jibin| Last Updated: ശനി, 15 ഏപ്രില്‍ 2017 (19:39 IST)
ഐപിഎല്ലിലെ മോശം ഫോമിനെത്തുടര്‍ന്ന് മഹേന്ദ്ര സിംഗ് ധോണിക്കെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ക്ക് മറുപടി നല്‍കി മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്രര്‍ സെവാഗ് രംഗത്ത്.

മൂന്നോ നാലോ കളി നോക്കി ധോണിയെ വിലയിരുത്തന്നത് ശരിയല്ല. അദ്ദേഹം അടുത്ത മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കും. അഞ്ചാം സ്ഥാനത്തോ ആറാം സ്ഥാനത്തോ ഇറങ്ങുന്നതാണ് മഹിക്ക് നല്ലത്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം ബാറ്റ് ചെയ്യാന്‍ വരുന്ന പൊസിഷനാണ് വില്ലനെന്നും സെവാഗ് വ്യക്തമാക്കി.

ഐപിഎല്ലില്‍ ധാരാളം സമയയുണ്ട്. അതിനാല്‍ അദ്ദേഹത്തിന് തിരിച്ചുവരാനുള്ള സമയവുമുണ്ട്. നല്ല കളിക്കാരെ കണ്ടെത്താനുള്ള വേദിയാണ് ഐപിഎല്‍. ഐപിഎല്‍ മാത്രം നോക്കി അദ്ദേഹത്തെ വിലയിരുത്തുന്നത് മണ്ടത്തരമാണെന്നും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു.

ജൂണില്‍ നടക്കാന്‍ പോകുന്ന ചാമ്പ്യന്‍‌സ് ട്രോഫിയില്‍ ധോണി കളിക്കണം. അദ്ദേഹമില്ലാത്ത ഇന്ത്യന്‍ ടീമിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. മഹിയെ പുറത്താക്കേണ്ട സമയമൊന്നുമല്ല ഇത്. കഴിഞ്ഞ പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ധോണി സെഞ്ചുറി നേടിയിരുന്നതായും സെവാഗ് കൂട്ടിച്ചേര്‍ത്തു.

ഗാംഗുലി പോലും ധോണിയെ തള്ളിപ്പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് പിന്തുണയുമായി സെവാഗ് രംഗത്തെത്തിയത് ആരാധകരെ ഞെട്ടിച്ചു. ധോണി ടീമില്‍ നിന്ന് അകറ്റി നിര്‍ത്തിയ താരങ്ങളില്‍ ഒരാളായിട്ടാണ് സെവാഗിനെ വിലയിരുത്തുന്നത്. സെവാഗിനെ ടീമില്‍ എടുക്കാത്തതിന് പിന്നില്‍ ധോണിയാണെന്ന് ആരോപണങ്ങള്‍ ശക്തമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :