ധോണിയെ പരിഹസിച്ചാല്‍ ഇതായിരിക്കും ഫലം; ഇതാണ് കട്ട ഹീറോയിസമെന്ന് പറയുന്നത് - ഈ താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ!

ധോണിയെ പരിഹസിച്ചാല്‍ ഇതായിരിക്കും ഫലമെന്ന് ഈ മുതലാളിക്ക് ഇപ്പോള്‍ മനസിലായി

 Mahendra Singh Dhoni , Imran Tahir , IPL , pune team , team india , IPL , IPL 2017 , മഹേന്ദ്ര സിംഗ് ധോണി , ഹര്‍ഷ് ഗോയങ്ക , പൂനെ ടീം , ഇമ്രാന്‍ താഹിര്‍ , ധോണി , ഇമ്രാന്‍ താഹിര്‍ , ദക്ഷിണാഫ്രിക്ക
ന്യൂഡല്‍ഹി| jibin| Last Updated: ശനി, 8 ഏപ്രില്‍ 2017 (14:02 IST)
ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് പൂനെ ജെയ്‌ന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരന്‍ ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റ് വിവാദത്തിലായതിന് പിന്നാലെ ധോണിയെ പുകഴ്‌ത്തി പൂനെ ടീം അംഗമായ ദക്ഷിണാഫ്രിക്കന്‍ ബോളര്‍ ഇമ്രാന്‍ താഹിര്‍ രംഗത്ത്.

ഗ്രൗണ്ടില്‍ താന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല സ്വഭാവമുള്ള താരങ്ങളില്‍ ഒരാളാണ് ധോണി. അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ മഹത്തരമാണ്. നല്ല പെരുമാറ്റത്തിനുടമയായ ധോണിയോട് ഏറെ ബഹുമാനമുണ്ട്. മുംബൈക്കെതിരായ മത്സരത്തിനിടെ ധോണി നല്‍കിയ ഉപദേശങ്ങള്‍ വിലപ്പെട്ടതായിരുന്നുവെന്നും താഹിര്‍ പറഞ്ഞു.

മത്സരത്തിന് മുമ്പ് നെറ്റ്‌സില്‍ ധോണിയോട് സംസാരിച്ചു. ആത്മവിശ്വാസം നല്‍കുന്ന ഉപദേശങ്ങള്‍ നല്‍കിയെങ്കിലും ഞാന്‍ എറിഞ്ഞു കൊടുത്ത പന്തുകള്‍ അദ്ദേഹം സിക്‍സറുകള്‍ പറത്തിയതോടെ പന്തെറിയുന്നതില്‍ ഞാന്‍ അസ്വസ്ഥനായി. എന്നാല്‍ മത്സരത്തിനിടെ ധോണി നല്‍കിയ ഉപദേശങ്ങള്‍ വിലപ്പെട്ടതായിരുന്നുവെന്നും ദക്ഷിണാഫ്രിക്കന്‍ താരം വ്യക്തമാകി.

ധോണിക്കൊപ്പം കളിക്കാന്‍ കഴിയുന്നതിന്റെ ആവേശത്തിലായിരുന്നു ഞാന്‍. ഒരു ഇതിഹാസമാണെന്ന് നേരത്തെ തന്നെ തെളിയിച്ച ക്രിക്കറ്റര്‍ കൂടിയാണ് അദ്ദേഹമെന്നും താഹിര്‍ വ്യക്തമാക്കി.

ടീം നായകന്‍ സ്റ്റീവ് സ്‌മിത്തിനെ പുകഴ്‌ത്തിയും ധോണിയെ കളിയാക്കിയുമായിരുന്നു ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റ്.

“ കാട്ടിലെ രാജാവ് ആരെന്ന് സ്മിത്ത് തെളിയിച്ചിരിക്കുന്നു, ക്യാപ്റ്റന്റെ ഇന്നിംഗ്‌സിന് മുന്നില്‍ ധോണി പൂര്‍ണ്ണമായും നിഴലിലൊതുങ്ങി, അവനെ ക്യാപ്റ്റനാക്കാനുളള തീരുമാനം മികച്ച നീക്കമായിരുന്നു ” - എന്നായിരുന്നു ഗോയങ്കയുടെ
പരിഹാസം.

പരാമര്‍ശത്തിനെതിരെ ധോണി പ്രതികരിച്ചില്ലെങ്കിലും ആരാധകര്‍ ഗോയങ്കയ്ക്കെതിരെ രംഗത്തെത്തി. ധോണി ഇല്ലെങ്കില്‍ പൂനെ ടീമിനെ ആരും തിരിഞ്ഞ് നോക്കില്ലെന്നും, അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ എന്താണെന്ന് മനസിലാക്കണമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :