IPL 10: നിരാശ പകര്‍ന്ന് സഹീര്‍; എട്ടിന്റെ പണി ഏറ്റുവാങ്ങി ഡെ​യ​ർ​ഡെ​വി​ൾസ് - വാര്‍ത്ത പുറത്തുവിട്ടത് ടീം അധികൃതര്‍

എട്ടിന്റെ പണി ഏറ്റുവാങ്ങി ഡെ​യ​ർ​ഡെ​വി​ൾസ് - സഹീറിന് ഈ സീസണ്‍ കളിക്കാന്‍ സാധിക്കില്ല

 IPL 2017, IPL 2017 news, IPL 2017 updates, Zaheer Khan, Zaheer Khan , Delhi Daredevils , IPL , സ​ഹീ​ർ ഖാ​ന്‍ , കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌സ് , സ​ഹീ​ർ , ടീം അധികൃതര്‍ , സ​ഹീ​ർ ഖാ​ന് പരുക്ക്
ന്യൂ​ഡ​ൽ​ഹി| jibin| Last Modified ചൊവ്വ, 2 മെയ് 2017 (19:36 IST)
പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്ഥാ​നത്തുള്ള ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സിന് നിരാശ പകര്‍ന്ന് പുതിയ വാര്‍ത്ത പുറത്ത്. പരുക്കേറ്റ നാ​യ​ക​ൻ ഖാ​ന്‍ വരും മത്സരങ്ങളില്‍ കളിച്ചേക്കില്ലെന്നാണ് ടീം ​വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

സഹീറിന് പരുക്കേറ്റതോടെ ടീം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഈ ​സീ​സ​ണി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ അദ്ദേഹത്തിന് നഷ്‌ടമായേക്കുമെന്നാണ് ടീം അധികൃതര്‍ വ്യക്തമാക്കുന്നത്.

ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ ന​ട​ന്ന നിര്‍ണായക് മ​ത്സ​ര​ത്തി​ലാ​ണ് സ​ഹീറിന് പരുക്കേറ്റത്. തു​ട​ർ​ന്ന് കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ സ​ഹീ​ർ ക​ളി​ച്ചി​രു​ന്നി​ല്ല. ക​രു​ണ്‍ നാ​യ​രാ​ണ് മ​ത്സ​ര​ത്തി​ൽ ടീ​മി​നെ ന​യി​ച്ച​ത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :