IPL 10: കോട്‌ലയില്‍ പന്തിനെ പറപ്പിച്ച് ‘പന്തും സഞ്ജുവും’; ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് അവിസ്മരണീയ ജയം !

ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം

ipl, ipl 2017, ipl 10, delhi daredevils, gujarat lions, ഐപിഎല്‍ 2017, ഐപിഎല്‍ 10, ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്,	ഗുജറാത്ത് ലയണ്‍സ്
ന്യൂഡല്‍ഹി| സജിത്ത്| Last Updated: വെള്ളി, 5 മെയ് 2017 (10:11 IST)
ഐപി‌എല്ലില്‍ ഗുജറാത്തിനെതിരെ ഡല്‍ഹിക്ക് അവിസ്മരണീയ ജയം. ഗുജറാത്തിനായി സുരേഷ് റെയ്നയും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്ന് തിരികൊളുത്തിയ വെടിക്കെട്ടിന് ഡല്‍ഹിയുടെ റിഷഭ് പന്തും സഞ്ജു സാംസണും ചേര്‍ന്ന് നല്‍കിയ മറുപടിയിലൂടെയാണ് ത്രസിപ്പിക്കുന്ന ജയം അവര്‍ക്ക് സ്വന്തമായത്. ലയണ്‍സിനെതിരെ ഏഴു വിക്കറ്റിനയിരുന്നു ഡല്‍ഹിയുടെ ജയം. സ്കോര്‍: ഗുജറാത്ത് ലയണ്‍സ് 20 ഓവറില്‍ 208/7, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 17.3 ഓവറില്‍ 214/3.

ഐപിഎല്ലില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറായി ഇത് മാറുകയും ചെയ്തു. ഈ ജയത്തോടെ 10 കളികളില്‍ എട്ടു പോയന്റുമായി ഡല്‍ഹി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയപ്പോള്‍ തോല്‍വിയോടെ 11 കളികളില്‍ 6 പോയന്റ് മാത്രമുള്ള ഗുജറാത്ത് പ്ലേ ഓഫ് കാണാതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി മാറുകയും ചെയ്തു. 31 പന്തില്‍ ഏഴ് സിക്സറുകള്‍ സഹിതമാണ് സഞ്ജു 61 റണ്‍സെടുത്ത് പുറത്തായി. 43 പന്തില്‍ ആറ് ഫോറും ഒമ്പത് സിക്സറും സഹിതം 97 റണ്‍സാണ് പന്ത് നേടിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനെ 43 പന്തില്‍ 77 റണ്‍സുമായി ക്യാപ്റ്റന്‍ സുരേഷ് റെയ്നയും 34 പന്തില്‍ 65 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കും ചേര്‍ന്നാണ് കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. പത്ത് റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണര്‍മാരായ ബ്രണ്ടന്‍ മക്കല്ലത്തെയും(1) ഡ്വയിന്‍ സ്മിത്തിനെയും(9) നഷ്ടമായതിന് ശേഷമായിരുന്നു റെയ്നയും-കാര്‍ത്തിക്കും ചേര്‍ന്ന് ഡല്‍ഹിയെ അടിച്ചു പരത്തിയത്. കോറി ആന്‍ഡേഴ്സന്റെ അവസാന ഓവറിലെ അവസാന രണ്ടു പന്തും സിക്സറിന് പറത്തിയ രവീന്ദ്ര ജഡേജയാണ് ഗുജറാത്ത് സ്കോര്‍ 200 കടത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :