ധര്‍മ്മശാല|
jibin|
Last Modified ബുധന്‍, 29 മാര്‍ച്ച് 2017 (14:21 IST)
ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇനി സുഹൃത്തുക്കളായിരിക്കില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പരസ്യമായി വ്യക്തമാക്കിയതിന് പിന്നാലെ സ്‌റ്റീവ് സ്‌മിത്ത് നടത്തിയ ഇടപെടലിന് പ്രശംസ.
ഇന്ത്യ ഓസ്‌ട്രേലിയ പരമ്പര അവസാനിച്ചതിന് പിന്നാലെ അജിങ്ക്യ രഹാനെയേയും മറ്റ് ഇന്ത്യന്‍ താരങ്ങളെയും ബിയര്‍ കുടിക്കാന്‍ ക്ഷണിച്ച സ്‌മിത്തിന്റെ രീതിക്കാണ് പ്രശംസ ലഭിച്ചത്. മത്സരത്തിനിടെയുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്കെല്ലാം ടീം ഇന്ത്യയോട് മാപ്പും ചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഐപിഎല്‍ മത്സരങ്ങള്‍ അടുത്തയാഴ്‌ച ആരംഭിക്കുന്നതിനാലാണ് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ സ്‌മിത്ത് ശ്രമം നടത്തുന്നത്. ഐപിഎല്ലില്‍ രഹാനയുടെ സഹതാരമാണ് സ്‌മിത്ത്.
സ്‌മിത്തിന്റെ വാക്കുകള്‍
“ ഞാന്‍ രഹാനയോട് പറഞ്ഞു, അടുത്ത ആഴ്ച്ച കാണാം, അദ്ദേഹം ഐപിഎല്ലില്‍ എന്റെ സഹതാരമാണ്, പരമ്പരയ്ക്ക് ശേഷം ഒരുമിച്ച് ഡ്രിംഗ്‌സ് കുടുക്കുന്നതിനെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ വരാമെന്ന് രഹാനെ എന്നോട് പറഞ്ഞു, ഞാനും അവനും നല്ല സുഹൃത്തുകളാണ്, അടുത്ത കുറച്ച് ആഴ്ച്ച ഐപിഎല്ലില്‍ ഞാന്‍ അവരോടൊപ്പമായിരിക്കും ” - എന്നും സ്‌മിത്ത് വ്യക്തമാക്കി
ഏപ്രില്‍ അഞ്ച് മുതലാണ് ഐപിഎല്‍ ആരംഭിക്കുന്നത്.