“അല്ലാഹു പറഞ്ഞു; വെടിവെച്ചു” നാലുമരണം

ചിക്കാഗോ| WEBDUNIA| Last Modified വ്യാഴം, 15 ഏപ്രില്‍ 2010 (16:57 IST)
PRO
അല്ലാഹു പറഞ്ഞുവെന്ന പേരില്‍ ചിക്കാഗോയില്‍ മുപ്പത്തിരണ്ടുകാരന്‍ ഭാര്യയെയും രണ്ട് കുട്ടികളെയും വെടിവെച്ചുകൊന്നു. രണ്ട് പേര്‍ക്ക് സംഭവത്തില്‍ പരുക്കേറ്റിട്ടുമുണ്ട്. ഇവരുടെ ഒരു ബന്ധുവും കൊല്ലപ്പെട്ടിട്ടുണ്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കാഗോയിലെ മാര്‍ക്വെറ്റെ പാര്‍ക്ക് മേഖലയിലായിരുന്നു സംഭവം.

എന്നാല്‍ ഇയാളുടെ മറ്റ് വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം കുടുംബത്തെ കൊലപ്പെടുത്താനായി അല്ലാഹു നിര്‍ദ്ദേശിച്ചെന്നും ഭാര്യയെയും മക്കളെയും വെടിവെച്ചശേഷം ഉണ്ടാ‍യ മാനസീക പിരിമുറുക്കത്തില്‍ താന്‍ പുറത്തേക്ക് ഓടുകയായിരുന്നെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

കൊല്ലപ്പെട്ടവരില്‍ ഏഴുമാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടും. വെടിയുതിര്‍ത്ത ആളുടെ മുപ്പതുകാരിയായ ഭാര്യയും മൂന്ന് വയസുള്ള മകളും ഒരു പതിനാറുകാരിയുമാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. പതിനാറുകാരി നാലുമാസം ഗര്‍ഭിണിയായിരുന്നു. ഇവര്‍ ഇയാളുടെ ബന്ധുവാണെന്നാണ് സൂചന.

സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന കുട്ടികളുടെ വല്യമ്മയ്ക്കും ബന്ധുവായ ഒരു പതിമൂന്നുകാരനുമാണ് പരുക്കേറ്റത്. വീട്ടില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നെന്നും ഇവര്‍ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :