‘സദ്ദാം ഹുസൈന്‘ സൌദിയില്‍ ജോലി കിട്ടി!

റിയാദ്| WEBDUNIA|
സദ്ദാം ഹുസൈന്‍ എന്ന് പേരുള്ള ഇന്ത്യക്കാരനെ കണ്ട സൌദിയിലെ കമ്പനി മേധാവി ഞെട്ടി. മുന്‍ ഇറാഖ് തലവന്റെ പേര് അറബി അല്ലാത്ത ഒരാള്‍ക്ക് ഉണ്ടാകുമെന്ന് ഒട്ടും പ്രതീഷിച്ചില്ലെന്നും അല്‍ ദവാമിയിലെ സൂപ്പര്‍ മാര്‍ക്കറ്റ് മേധാവി പറഞ്ഞു.

ഇന്ത്യക്കാരനായ സദ്ദാം ഹുസൈന്‍ എന്ന് പേരുള്ള യുവാവിനെ തന്റെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കെടുത്തുകൊണ്ടുള്ള പേപ്പര്‍ ഒപ്പിട്ടപ്പോള്‍ ഈ പേര് ശ്രദ്ധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍-ഇറാഖ് യുദ്ധം അവസാനിച്ച ശേഷം പിറന്ന മകന് സദ്ദാം ഹുസൈന്‍ എന്ന് പേരിട്ടത് തന്റെ പിതാവിന് ആ നേതാവിനോടുള്ള ആദരവ് കൊണ്ടാണെന്ന് ഇന്ത്യക്കാരനാ‍യ സദ്ദാം ഹുസൈന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :