ഹെയ്ത്തിയില്‍ നിന്ന് അനധികൃതമായി കുട്ടികളെ കടത്താന്‍ ശ്രമം
പോര്‍ട്ടോ പ്രിന്‍സ്|
WEBDUNIA|
ഹെയ്ത്തിയില്‍ നിന്നു ആവശ്യമായ രേഖകളില്ലാതെ കുട്ടികളെ കടത്താന്‍ ശ്രമം. സംശയത്തെ തുടര്‍ന്ന് 10 അമേരിക്കക്കാര്‍ ഹെയ്ത്തി പൊലീസിന്‍റെ പിടിയിലായി. ജനവരി 12നുണ്ടായ ഭൂകമ്പത്തിന്‍റെ മറവില്‍ നിയമപരമായ യാതൊരുവിധ ചട്ടങ്ങളും പാലിക്കാതെ കുട്ടികളെ അമേരിക്കയിലേക്ക് കടത്താനാണ് ശ്രമിക്കുന്നത്.
കഴിഞ്ഞദിവസം 33 ഓളം കുട്ടികളുമായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്കു കടക്കാന്‍ ശ്രമിക്കവേയാണ് ഇവര്‍ അറസ്‌ററിലായതെന്ന് ആശയവിനിമയവകുപ്പു മന്ത്രി മാരി ലോറന്‍സ് ജോസിലൈന്‍ ലാസേഗ് അറിയിച്ചു. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം പ്രധാനമന്ത്രി മാക്സ് ബെല്ലിറൈവ് ഇടപെട്ട് കുട്ടികളുടെ പോക്ക് ഔദ്യോഗികമായി രേഖപ്പെടുത്തുവാനുള്ള സംവിധാനത്തിനു ശ്രമം തുടങ്ങി. ഹെയ്ത്തിയില്‍ ഭൂകമ്പം ഉണ്ടായതിനു ശേഷം ആയിരക്കണക്കിനു കുട്ടികള്‍ മാതാപിതാക്കളില്‍ നിന്നു വേര്‍പെടുകയോ അനാഥരാകുകയോ ചെയ്‌തതായാണ് ഹെയ്ത്തിയിലെ ഔദ്യോഗിക വൃത്തങ്ങള്‍ കണക്കുകൂട്ടുന്നത്.