ഹാരി രാജകുമാരന് നീലച്ചിത്രത്തിലേക്ക് 55 കോടിയുടെ ഓഫര്‍!
ലോസ് ഏഞ്ചലസ്|
WEBDUNIA|
PRO
PRO
ലാസ്‌വേഗാസിലെ ഹോട്ടലില്‍ നഗ്നനായി നിന്ന് വേളയില്‍ നാണക്കേടിന്റെ ഒരു പരമ്പര തന്നെ തനിക്കും രാജകുടുംബത്തിനും ഉണ്ടാകുമെന്ന് ഹാരി രാജകുമാരന്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഒരു പെണ്‍കുട്ടിയുമൊത്ത് ഹോട്ടലില്‍ പൂര്‍ണ്ണ നഗ്നനായി നില്‍ക്കുന്ന ഹാരിയുടെ ചിത്രങ്ങള്‍ ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ചിത്രങ്ങള്‍ ക്ലിക്കായെന്ന് മാത്രമല്ല, രാജകുമാരന് നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ഓഫര്‍ ലഭിച്ചിരിക്കുകയാണിപ്പോള്‍ !
നീലച്ചിത്രത്തില്‍ അഭിനയിക്കുന്നതിന് ഹാരിക്ക് 55.4 കോടി രൂപ പ്രതിഫലം നല്‍കാമെന്ന് പ്രമുഖ നീലച്ചിത്ര നിര്‍മ്മാണ കമ്പനിയായ വിവിഡ് എന്റര്‍ടെയ്ന്‍മെന്റ് വാഗ്ദാനം നല്‍കിയിരിക്കുന്നത്. രാജകുടുംബവും ഈ വാര്‍ത്ത സ്ഥിരീകരിച്ചു.
എന്നാല്‍ തട്ടിക്കൂട്ട് നീലച്ചിത്രമൊന്നുമായിരിക്കില്ല ഇതെന്നും കമ്പനി ഉറപ്പു തരുന്നു. രാജകുമാരന്റെ നിലവാരത്തിന് യോജിച്ച മികച്ച സ്ക്രിപ്റ്റ് തയ്യാറാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത് എന്നും കമ്പനി പറയുന്നു.