ഹാരി പോട്ടര്‍ സിനിമയില്‍ ഹാരി പോട്ടറില്ല!

ലണ്ടന്‍| WEBDUNIA|
PRO
PRO
ഹാരി പോട്ടര്‍ വീണ്ടും സിനിമയാകുമ്പോള്‍ അതില്‍ ഹാരി പോട്ടറില്ല! പുതിയ സിനിമയില്‍ ഹാരി പോട്ടര്‍ ജനിക്കുന്നതിന്‌ 70 വര്‍ഷം മുന്‍പുള്ള കഥയാണ് കാണിക്കുന്നത്.

പ്രമുഖ സിനിമ നിര്‍മാണക്കമ്പനിയായ വാര്‍ണര്‍ ബ്രദേഴ്സാണ് ഹാരി പോട്ടര്‍ കഥ വെള്ളിത്തിരയിലെത്തിക്കുന്നത്. നോവല്‍ എഴുതിയ ജെ കെ റൗളിംഗ് തന്നെയാണ് സിനിമയുടെ തിരക്കഥയും എഴുതുന്നത്.

റൗളിംഗ് എഴുതിയ 'ഫന്റാസ്റ്റിക്‌ ബീസ്റ്റ്സ്‌ ആന്‍ഡ്‌ വേര്‍ ടു ഫൈന്‍ഡ്‌ ദം’ എന്ന പുസ്‌തകത്തെ ആധാരമാക്കിയുള്ളതാണ്‌ സിനിമ. ഹാരിപോട്ടര്‍ ജനിക്കുന്നതിന്‌ 70 വര്‍ഷം മുമ്പ് ന്യൂയോര്‍ക്കിലാണ്‌ കഥ തുടങ്ങുന്നത്‌.

ഹാരി പോട്ടര്‍ കഥകളുടെയും സിനിമകളുടെയും പ്രധാന പശ്ചാത്തലമായ മാന്ത്രിക ലോകം തന്നെയായിരിക്കും പുതിയ സിനിമയിലുള്ളതെന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :