ഹാഫിസ് സയ്യിദിനെതിരാ‍യ കേസുകള്‍ റദ്ദാക്കി

ലാഹോര്‍| WEBDUNIA| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2009 (15:26 IST)
PRO
മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ ജമാഅത്ത്-ഉദ്-ദാവ നേതാവ് ഹാഫിസ് സയ്യീദിനെതിരായ തീവ്രവാദക്കേസുകള്‍ ലാ‍ഹോര്‍ ഹൈക്കോടതി റദ്ദാക്കി. ഫൈസലാബാദില്‍ നടത്തിയ ഇഫ്‌താര്‍ വിരുന്നിനിടെ ജനങ്ങളോട്‌ ജിഹാദിന്‌ ആഹ്വാനം ചെയ്‌തതിന് കഴിഞ്ഞ ആഴ്ച സയ്യീദിനെതിരെ രണ്ടു കേസുകള്‍ ചുമത്തിയിരുന്നു‌. ഈ കേസുകളിലാണ് കോടതി സയ്യീദിനെ കുറ്റവിമുക്തനാക്കിയത്.

സയ്യീദ് തീവ്രവാദിയല്ലെന്ന് പറഞ്ഞാണ് കോടതി സയ്യീദിനെ കേസില്‍ നിന്നൊഴിവാക്കിയത്. സയ്യീദിനെതിരെ തീവ്രവാദ വിരുദ്ധ നിയമം പ്രയോഗിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹത്തിന്‍റെ സമൂഹത്തിന്‍റെ സമ്മര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം സയ്യീദിനെ പാകിസ്ഥാന്‍ വീട്ടുതടങ്കലിലാക്കിയെന്ന് റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകമാത്രമാണ്‌ ചെയ്‌തിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ സയ്യീദിനെതിരെ കേസെടുക്കണമെന്ന്‌ ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടും തെളിവില്ലെന്നു ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ നടപടി നീട്ടിക്കൊണ്ടുപോവുകയാണ്‌. ഭീകരാക്രമണത്തില്‍ സയ്യീദിന്റെ പങ്കിന്‌ വ്യക്തമായ തെളിവുകളുണ്ടെന്ന്‌ ഇന്ത്യ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അവ നിയമനടപടിക്ക്‌ പര്യാപ്‌തമല്ലെന്നാണ്‌ പാകിസ്ഥാന്റെ നിലപാട്‌.

മുംബൈ ആക്രമണത്തെത്തുടര്‍ന്ന്‌ ജമാഅത്തുദവയ്‌ക്ക്‌ യുഎന്‍ നിരോധനമേര്‍പ്പെടുത്തിയപ്പോള്‍ വീട്ടുതടങ്കലിലായ സയ്യീദിനെ കഴിഞ്ഞ ജൂണില്‍ ലാഹോര്‍ ഹൈക്കോടതി വിട്ടയയ്‌ക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :