സ്വിറ്റ്സര്‍ലാ‍ന്‍ഡിനെതിരെ ജിഹാദ് വേണം: ഗദ്ദാഫി

ബെന്‍‌ഗാസി| WEBDUNIA|
അവിശ്വാസികളുടെ നാടായ സ്വിറ്റ്സര്‍ലാ‍ന്‍ഡിനെതിരെ ജിഹാദോ സായുധ സമരമോ വേണമെന്ന് ലിബിയന്‍ നേതാവ് ഗദ്ദാഫി. സ്വിറ്റ്സര്‍ലാന്‍ഡില്‍ മുസ്ലീം പള്ളികള്‍ തകര്‍ക്കപ്പെടുന്നതിനാലാണ് ജിഹാദ് വേണമെന്ന് ആഹ്വാനം ചെയ്യുന്നതെന്നും ഗദ്ദാഫി വ്യക്തമാക്കി.

ലോകത്ത് ഒരിടത്തുള്ള മുസ്ലീങ്ങളും സ്വിറ്റ്സര്‍ലാന്‍ഡില്‍ ജോലി ചെയ്യരുത് എന്ന് ഗദ്ദാഫി ആഹ്വാനം ചെയ്തു. അങ്ങനെ ചെയ്യുന്നവര്‍ മത വിരുദ്ധരാണെന്നും ഖുറാനും പ്രവാചകനും ദൈവത്തിനും എതിരാ‍ണെന്നും ലിബിയന്‍ നേതാവ് മുഹമ്മദ് നബിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ ഒരു യോഗത്തില്‍ പറഞ്ഞു.

ഇസ്ലാമിക രാഷ്ട്രങ്ങളിലെ വിമാനത്താവളങ്ങളില്‍ സ്വിസ് വിമാനങ്ങള്‍ ഇറങ്ങാന്‍ അനുവദിക്കരുത്. തുറമുഖങ്ങളില്‍ സ്വിസ് കപ്പലുകള്‍ അടുപ്പിക്കരുത്. കടകളില്‍ സ്വിസ് ഉല്പന്നങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കരുത് എന്നും ഗദ്ദാഫി തന്റെ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.

2008 ല്‍ ജോലിക്കാരികളെ പീഡിപ്പിച്ച കേസില്‍ ഗദ്ദാഫിയുടെ മകന്‍ ജനീവയിലെ ഒരു ഹോട്ടലില്‍ അറസ്റ്റിലായതുമുതലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നത്. മകനെ ഉടന്‍ തന്നെ മോചിപ്പിച്ചു എങ്കിലും ഗദ്ദാഫി പ്രതികാര നടപടികള്‍ തുടരുകയായിരുന്നു. ഇതിന്റെ ഭാഗമായി, ലിബിയയില്‍ നിന്നുള്ള കോടിക്കണക്കിന് ഡോളറിന്റെ സ്വിസ് അക്കൌണ്ടുകള്‍ നിര്‍ത്തുകയും സ്വിറ്റ്സര്‍ലാന്‍ഡിലേക്കുള്ള കയറ്റുമതികള്‍ അവസാനിപ്പിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :