സ്വന്തം തലമുടി ഉപയോഗിച്ച് 11 വര്‍ഷം കൊണ്ട് സ്വറ്റര്‍ തുന്നി!

ബെയ്ജിംഗ്| WEBDUNIA|
PRO
PRO
ചൈനാക്കാരിയായ 60 വയസ്സുകാരിയാണ് സ്വന്തം തലമുടി ഉപയോഗിച്ച് സ്വറ്ററും തൊപ്പിയും തുന്നിയത്. 11 വര്‍ഷം എടുത്താണ് ഇവ തുന്നി പൂര്‍ത്തിയാക്കിയത്. 110,000 മുടിനാരുകളാണ് അവര്‍ ഇതിനായി ഉപയോഗിച്ചത്.

ചൈനയിലെ ചോങ്‌ക്വിങ് പ്രവിശ്യയിലെ മുന്‍ അധ്യാപിക ക്സിയാങ് റെന്‍‌ക്സിയാന്റെ കരവിരുതില്‍ ആണ് സ്വറ്ററും തൊപ്പിയും രൂപപ്പെട്ടത്. 2003ലാണ് അവര്‍ ഇവ തുന്നാന്‍ ആരംഭിച്ചത്. ഓരോ ദിവസവും തലമുടി ചീകിയശേഷം ചീപ്പില്‍ നിന്ന് ലഭിക്കുന്ന മുടി ശേഖരിച്ചാണ് അവര്‍ ഇവ തുന്നിയത്.

തലമുടി കൊണ്ട് അവര്‍ തുന്നിയ സ്വറ്ററിന് 382 ഗ്രാം തൂക്കം വരും. തൊപ്പി ഭര്‍ത്താവിന് വേണ്ടിയാണ് തയ്യാറാക്കിയത്. അതിന് 119 ഗ്രാം തൂകമുണ്ട്.

ക്ഷമ തന്നെയാണ് ഇത് യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചതെന്ന് റെന്‍‌ക്സിയാന്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :