കൊച്ചി സ്മാര്‍ട്‌സിറ്റി മാസ്റ്റര്‍ പ്ലാനിന് അംഗീകാരം. ദുബായില്‍ ചേര്‍ന്ന ഡയറക്ടര്‍ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഏപ്രില്‍ ആദ്യവാരം കൊച്ചി സ്മാര്‍ട്‌സിറ്റി പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ബംഗളുരുവില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ കാനന്‍ ഡിസൈനേഴ്‌സ് പദ്ധതിയുടെ മാസ്റ്റര്‍പ്ലാനിന്റെ ബ്ലൂ പ്രിന്റ് അവതരിപ്പിച്ചിരുന്നു. ബ്ലൂ പ്രിന്റില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് സ്മാര്‍ട്‌സിറ്റി അധികൃതര്‍ അന്ന് നിര്‍ദ്ദേശം നല്‍കി.
മാറ്റം വരുത്തിയ കരട് മാസ്റ്റര്‍പ്ലാനാണ് സ്മാര്‍ട്‌സിറ്റി ഡയറക്ടര്‍ബോര്‍ഡ് യോഗം പരിഗണിച്ചത്. പദ്ധതിയുടെ ആദ്യ കെട്ടിടത്തിനുള്ള പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് ഏപ്രില്‍ പതിനഞ്ചിനകം അപേക്ഷ സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.