സ്ഫോടനം: രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്| WEBDUNIA| Last Modified ഞായര്‍, 23 ഓഗസ്റ്റ് 2009 (10:33 IST)
വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാന്‍ പട്ടണമായ പെഷവാറില്‍ ഉണ്ടായ കാര്‍‌ ബോംബ് സ്ഫോടനത്തില്‍ നിരോധിക്കപ്പെട്ട തീവ്രവാദി ഗ്രൂപ്പിലെ രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അന്‍സാര്‍ -ഉല്‍-ഇസ്ലാം ഗ്രൂപ്പിന്‍റെ വക്താവ് മുബിന്‍ അഫ്രീദി ഓടിച്ചിരുന്ന ഒരു കാറിലെ സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് പെഷവാര്‍ പൊലീസ് പറഞ്ഞു. അഫ്രീദിയും കാറിലുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ ഒരു സുഹൃത്തുമാണ് കൊല്ലപ്പെട്ടത്.

ഏതാണ്ട് ഏഴ് കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ കാറിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. നിരോധിക്കപ്പെട്ട ലഷ്കര്‍-ഇ-ഇസ്ലാമില്‍ അഫ്രീദിക്ക് ശത്രുക്കള്‍ ഉണ്ടായിരുന്നതായും അതിനാല്‍ അവരായിരിക്കും അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ കാര്‍ പൂ‍ര്‍ണമായും തകര്‍ന്നു. സമീപത്തുണ്ടായിരുന്ന കാല്‍‌നടയാത്രക്കാര്‍ക്കാണ് പരുക്ക് പറ്റിയത്. സ്ഥലത്ത് പൊലീസ് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :