WEBDUNIA|
Last Modified ബുധന്‍, 18 ഫെബ്രുവരി 2009 (14:01 IST)
എന്‍പത്തിമൂന്നാം വയസ്സിലും മോഷണം നടത്തുക, അതും ഒരു സ്ത്രീ. അത്ഭുതം തോന്നുന്നു അല്ലെ? ഹംഗറിയിലാണ് സംഭവം. ‘ഫ്ലയിംഗ് ഗിസി’ എന്ന പേരിലറിയപ്പെടുന്ന 83 കാരിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹങ്കേറിയന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ആറു ദശകങ്ങളായി ഈ സ്ത്രീയുടെ പ്രധാന ജോലി മോഷണം തന്നെയാണ്. 1950 ലാണ് ഈ സ്ത്രീ ആദ്യമായി മോഷണം നടത്തിയത്. പിന്നീട് മറ്റൊരു ജോലിതേടി പോകേണ്ടി വന്നിട്ടില്ലെന്നാണ് ഈ വൃദ്ധകുറ്റവാളി പറഞ്ഞത്.
കൊമാറൂണിലെ ഒരു വീട്ടില്‍ അനുവാദമില്ലാതെ കയറിയതിന്റെ പേരിലാണ് പൊലീസ് ഇവരെ അവസാനമായി പിടിക്കുന്നത്. കുറ്റവാളിയുടെ യഥാര്‍ത്ഥ പേര് സാണ്ട്രോണ് എന്നാണ്. താമസിക്കാന്‍ ചെലവ് കുറഞ്ഞ ഒരിടം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് താന്‍ ആ വീട്ടില്‍ കയറിയതെന്നാണ് കുറ്റവാളി മൊഴി നല്‍കിയത്. ഹങ്കറിയിലെ വിലകൂടിയ താമസയിടങ്ങളായ ബുഡാപെസ്റ്റില്‍ താമസിക്കാനുള്ള സാമ്പത്തിക ശേഷി തനിക്കില്ലെന്നും അതിനാല്‍ കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന ലോഡ്ജിനായി ശ്രമിക്കുകയാണെന്നും വിചാരണക്കിടെ അവര്‍ പറഞ്ഞു
ഫ്ലയിം ഗിസി ഏകദേശം 20 തവണയെങ്കിലും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിമാന യാത്രയെക്കാളും അവര്‍ ഇഷ്ടപ്പെടുന്നത് റെയില്‍ യാത്രയാണ്. കാരണം മറ്റൊന്നുമല്ല, ഹംഗറിയിലെ മോഷ്ടാക്കള്‍ക്ക് തീവണ്ടി യാത്ര സൌജന്യമാണത്രെ. ഇവര്‍ നടത്തിയ പല മോഷണങ്ങളുടെയും അന്വേഷണം ഇപ്പോഴും തുടരുകയാണ്.