സ്ത്രീകള്‍ മദ്യപിച്ച് ബഹളം വച്ചു; വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു!

ലണ്ടന്‍| WEBDUNIA|
PRO
PRO
മദ്യലഹരിയിലായിരുന്ന രണ്ട് സ്ത്രീകളുടെ ബഹളത്തെ തുടര്‍ന്ന് ബ്രിട്ടിഷ് എയര്‍വേസ് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ടുനീഷ്യയിലേക്ക് പുറപ്പെട്ട വിമാനമാണ് ഫ്രഞ്ച് നഗരമായ ലിയോണില്‍ ലാന്‍ഡ് ചെയ്തത്. 50,44 എന്നിങ്ങനെ പ്രായമുള്ള രണ്ട് സ്ത്രീകളാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.

മദ്യപിച്ച് ലക്കുകെട്ട സ്ത്രീകള്‍ ആകാശമധ്യത്തില്‍ ബഹളം വയ്ക്കുകയായിരുന്നു. ഇവര്‍ സീറ്റില്‍ ഇരിക്കാന്‍ കൂട്ടാക്കിയില്ല. വിമാനത്തിലെ ജീവനക്കാരുടെ കുടുംബത്തെ കൊല്ലുമെന്ന് വരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് സ്ത്രീകള്‍ കോക്ക്പിറ്റിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമം തുടങ്ങിയതോടെ പൈലറ്റ് വിമാനം ലാന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ഫ്രഞ്ച് പൊലീസ് എത്തി സ്ത്രീകളെ അറസ്റ്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :