സൂര്യന്റെ അന്തരീക്ഷത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിന്റെ ഫലമായി രൂപം കൊണ്ട സൌരക്കാറ്റ് ഭൗമാന്തരീക്ഷത്തിലേക്ക് കടന്നു. സൌരക്കാറ്റിന്റെ ഉഗ്രതാപം ഭൂമിയെ ബാധിച്ചതായി ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. ഇതുമൂലം വിമാനങ്ങള്‍ സഞ്ചരിക്കുന്ന പാതയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരു ദശാബ്ദത്തിലെ ഏറ്റവും ശക്തിയേറിയ പ്രതിഭാസമാണ് ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. ‘കോറോണല്‍ മാസ് ഇന്ജക്ഷന്‘ എന്നാണ് നാസ ഈ പ്രതിഭാസത്തിന് നല്‍കിയിരിക്കുന്ന പേര്.
എന്നാല്‍ മനുഷ്യര്‍ക്ക് ഇത് ഹാനികരമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. വെള്ളിയാഴ്ച വരെ സൌരക്കാറ്റ് തുടരും എന്നാണ് നാസ് അറിയിക്കുന്നത്.