സൂകിയുടെ വിധി ഓഗസ്റ്റ് 11ന്

യങ്കൂണ്‍| WEBDUNIA|
PRO
PRO
വീട്ടുതടങ്കല്‍ നിയമം ലംഘിച്ച കേസില്‍ മ്യാന്‍‌മര്‍ പ്രതിപക്ഷ നേതാവ് ആങ്സാന്‍ സൂകിയുടെ വിധി പ്രഖ്യാപനം മാറ്റി. ഓസസ്റ്റ് 11ന് കേസിന്‍റെ വിധി പ്രഖ്യാപിക്കുമെന്ന് ഒരു സര്‍ക്കാര്‍ വക്താവ് അറിയിച്ചു. സൂകിയുടെ കേസിന്‍റെ വിധി ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു കോടതി നേരത്തെ റിയിച്ചിരുന്നത്.

വിധി മാറ്റിവച്ചതിന്‍റെ യഥാര്‍ത്ഥ കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേസിന്‍റെ വിചാരണ ജൂലെ 28ന് പൂര്‍ത്തിയായിരുന്നു. സൂകിക്ക് അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാമെന്നാണ് സൂചന. മെയ് 18നാണ് കേസിന്‍റെ വിചാരണ തുടങ്ങിയത്.

വീട്ടു തടങ്കലിലായിരിക്കെ ഒരു അമേരിക്കന്‍ സ്വദേശിയായ ജോണ്‍ വില്യം യെത്ത എന്നയാളെ രണ്ട് ദിവസം വീട്ടില്‍ താമസിപ്പിച്ചതിനാണ് സൂകിക്കെതിരെ കേസെടുത്തിരിക്കുന്നത്. മെയ്‌ പതിനൊന്നിനായിരുന്നു കേസില്‍ വിചാരണ തുടങ്ങിയത്‌. വിചാരണ സമയത്ത് മാധ്യമ പ്രവര്‍ത്താകരെ കോടതിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല. അതേസമയം, വിദേശ നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു വിചാരണ.

സൂകി ശിക്ഷ സ്വീകരിക്കാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞെന്ന് അവരുടെ അഭിഭാഷകന്‍ നിയാന്‍ വിന്‍ ഇന്നലെ പറഞ്ഞിരുന്നു. സൂകിയുടെ തടങ്കല്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് അവരെ പട്ടാള ഭരണകൂടം വിണ്ടും തടവിലാക്കിയത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 13 വര്‍ഷവും ജയിലായിരുന്നു സൂകി. 2010ലെ തിരഞ്ഞെടുപ്പ്‌ കഴിയും വരെയെങ്കിലും സൂകിയെ തടവിലിടാനാണ്‌ പട്ടാള ഭരണകൂടം ശ്രമിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :