സൂകിയുടെ കാര്യത്തില്‍ അമേരിക്കയ്ക്ക് ആശങ്ക

വാഷിംഗ്ടണ്‍| WEBDUNIA| Last Updated: വെള്ളി, 18 ഫെബ്രുവരി 2011 (09:41 IST)
PRO
PRO
മ്യാന്‍മര്‍ പട്ടാള ഭരണകൂ‍ടത്തിന്റെ തടവില്‍ നിന്നു മോചിതയായ ജനാധിപത്യ പോരാളി ആങ് സാന്‍ സൂകിയുടെ സുരക്ഷയില്‍ അമേരിക്കയ്ക്ക് ആശങ്ക. തന്റെ നേതൃത്വത്തിലുള്ള നാഷനല്‍ ലീഗ് ഫൊര്‍ ഡെമൊക്രസി പുനരുജ്ജീവിപ്പിക്കാനുള്ള നടപടികളുമായി സൂകി മുന്നോട്ടു നീങ്ങിയാല്‍ ദുരന്തങ്ങള്‍ നേരിടേണ്ടി വരുമെന്ന് ജൂന്താ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് പി ജെ ക്രോളിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സൂകിയുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് രാഷ്ട്രീയതലത്തില്‍ നടപ്പാക്കിയിരിക്കുന്ന പരിഷ്കാരങ്ങള്‍ക്കെതിരേ നീങ്ങിയാല്‍ സൂകിയും അനുയായികളും കണ്ണീരു കുടിക്കേണ്ടി വരുമെന്നും പത്രം പറയുന്നു. ഈ വിഷയത്തില്‍ സൂകിക്ക് പരോക്ഷ മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്ന് പി ജെ ക്രോളി അറിയിച്ചു.

സൂകിയുടെ പാര്‍ട്ടിയുടെ രജിസ്ട്രേഷനും എടുത്തുകളഞ്ഞിരിക്കുകയാണ്. മ്യാന്‍മറിനെതിരേയുള്ള പാശ്ചാത്യ ഉപരോധത്തെ സൂകി പിന്തുണയ്ക്കുന്നുണ്ട്. ഭരണകൂടത്തെ ചൊടിപ്പിക്കാ‍ന്‍ ഇതും കാരണമായിട്ടുണ്ട്.

രണ്ടു പതിറ്റാണ്ടിലധികം നീണ്ട തടങ്കലിനു ശേഷമാണ് സൂകിയെ പട്ടാള ഭരണകൂ‍ടം മോചിപ്പിച്ചത്. നൊബേല്‍ സമ്മാന ജേതാവുകൂടിയായ സൂകിയെ 21 വര്‍ഷത്തിനിടെ ഇടവിട്ടിടവിട്ട് തടങ്കല്‍ ജീവിതത്തിലേക്ക് ഭരണകൂടം നയിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :