സുഡാനിലെ പള്ളിയില്‍ വെടിവെപ്പ്; എട്ടു പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

സുഡാനിലെ മുസ്ലിം പള്ളിയില്‍ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ സുഡാനിലെ ഡര്‍ഫറിലാണ് സംഭവം. ആയുധങ്ങളുമായി പള്ളിയിലേക്ക് കടന്ന ഒരു കൂട്ടം ചെറുപ്പക്കാരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്

സുഡാന്‍, വെടിവെപ്പ്, പള്ളി Sudan, Mosque, Muslims
സുഡാന്‍| rahul balan| Last Modified ചൊവ്വ, 24 മെയ് 2016 (12:33 IST)
സുഡാനിലെ മുസ്ലിം പള്ളിയില്‍ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ സുഡാനിലെ ഡര്‍ഫറിലാണ് സംഭവം. ആയുധങ്ങളുമായി പള്ളിയിലേക്ക് കടന്ന ഒരു കൂട്ടം ചെറുപ്പക്കാരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

ആക്രമണത്തിന്റെ പാശ്ചാത്തലത്തില്‍ സുഡാന്‍ ഭരണകൂടം രാജ്യ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. സുഡാനില്‍ ഗോത്ര വര്‍ഗക്കാര്‍ തമ്മിലുള്ള അക്രമം ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന പ്രദേശമാണ് ഡര്‍ഫര്‍.

വംശീയ പ്രശനങ്ങളാണ് വെടിവെപ്പിന് കാരണമെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് സുഡാന്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. രാജ്യത്ത് ആയുധങ്ങള്‍ സുലഭമായി ലഭിക്കുന്നതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :