സിറിയയില്‍ വെടിവയ്പ്പ് തുടരുന്നു: 8 മരണം

ബെയ്‌റൂട്ട്‌| WEBDUNIA|
PRO
PRO
സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കപ്പെടുന്നില്ലെന്ന് റിപ്പോര്‍ട്ട്. സുരക്ഷാ സേനയും വിമതരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കുറഞ്ഞത് എട്ടുപേരെങ്കിലും കൊല്ലപ്പെട്ടതായി സൂചന. സിറിയന്‍ സര്‍ക്കാരും ഐക്യരാഷ്ട്ര രക്ഷാസമിതിയും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ ഉടമ്പടി പാലിക്കപ്പെടുന്നുണ്ടോയെന്ന്‌ നിരീക്ഷിക്കാന്‍ നിയോഗിച്ച യുഎന്‍ സംഘത്തിന്റെ സന്ദര്‍ശനത്തിനിടയിലാണ് സംഘര്‍ഷം തുടരുന്നത്.

സിറിയയില്‍ ഇതുവരെ 2500 സൈനികര്‍ അടക്കം പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് ഐക്യാരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ 13 മാസമായി തുടരുന്ന ആഭ്യന്തര കലാപത്തിന്‌ തടയിടാന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ മുന്നോട്ടുവച്ച ആറിന സമാധാന ഉടമ്പടി കഴിഞ്ഞ മാസമാണ്‌ സിറിയന്‍ ഭരണകൂടം അംഗീകരിച്ചത്‌.

ഇത്‌ നടപ്പാകുന്നുണ്ടോ എന്ന്‌ നിരീക്ഷിക്കാനാണ്‌ യു എന്‍ സംഘം സിറിയയില്‍ സന്ദര്‍ശനം നടത്തുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :