സാന്‍റോസ് തെരഞ്ഞെടുക്കപ്പെട്ടാല്‍ യുദ്ധമെന്ന് ഷാവേസ്

കരാക്കസ്| WEBDUNIA|
PRO
മുന്‍ സൈനിക മേധാവി ജുവാന്‍ മാനുവല്‍ സാന്‍റോസ് കൊളംബിയന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ആ രാജ്യവുമായി യുദ്ധം ഉണ്ടാവാനുളള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വെനസ്വേലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ്. മെയ് 30ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സാന്‍റോസാണ് വിജയിക്കുന്നതെങ്കില്‍ അത് വെനസ്വേലയും കൊളംബിയയും തമ്മിലുള്ള യുദ്ധത്തില്‍ കലാശിച്ചേക്കാം.

രണ്ട് വര്‍ഷം മുന്‍പ് കൊളംബിയന്‍ സൈനിക മേധാവി ആയിരിക്കേ കൊളംബിയ-ഇക്വഡോര്‍ അതിര്‍ത്തിയിലെ ഇടത് ഗറില്ലാ ക്യാമ്പുകളില്‍ നടത്തിയ ആക്രമണത്തിന് സാന്‍റോസ് മാപ്പു പറയാന്‍ തയ്യാറവണമെന്നും ഷാവേസ് പറഞ്ഞു.

സാ‍ന്‍റോസ് പ്രസിഡന്‍റാവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം അദ്ദേഹം ഗറില്ലകള്‍ക്ക് നേരെ നടത്തിയ ബോംബിംഗിനും ആക്രമണങ്ങള്‍ക്കും മാപ്പു പറയുകയും ക്ഷമിക്കണമെന്ന് അപേക്ഷിക്കുകയും വേണം-ഷാവേസ് വ്യക്തമാക്കി.

എന്നാല്‍ ഗറില്ലാ ക്യാമ്പ് ആക്രമിച്ച് കൊളംബിയയുടെ സുരക്ഷ ഉറപ്പാക്കിയതില്‍ അഭിമാനിക്കുന്നുവെന്ന് കഴിഞ്ഞ ആഴ്ച നടത്തിയ പ്രസ്താവനയില്‍ സാന്‍റോസ് വ്യക്തമാക്കിയിരുന്നു. അതേസമയം ബോംബിംഗ് സംഭവത്തില്‍ സാന്‍റെസിനെതിരെ ചുമത്തിയ കേസില്‍ ഇക്വഡോര്‍ കോടതി ഇന്ന് വിധി പറയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :