ശ്രീലങ്കയില്‍ ഭരണകക്ഷിക്ക് വിജയം

കൊളംബോ| WEBDUNIA|
ശ്രീലങ്കയില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് വിജയമെന്ന് റിപ്പോര്‍ട്ട്. ഭരണകക്ഷിയായ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലൈന്‍സ്(യു പി എഫ് എ) തങ്ങള്‍ വന്‍ വിജയം നേടിയെന്ന് അവകാശപ്പെട്ടു. എന്നാല്‍ ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

വളരെ താഴ്ന്ന വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയ ശ്രീലങ്കന്‍ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി തങ്ങള്‍ വിജയിച്ചുവെന്നാണ് അവകാശപ്പെടുന്നത്. 225 അംഗ പാര്‍ലമെന്‍റില്‍ 138 മുതല്‍ 142 വരെ സീറ്റുകള്‍ തങ്ങള്‍ നേടുമെന്ന് ഭരണകക്ഷിയുടെ വക്താവും ഗതാഗത മന്ത്രിയുമായ ഡള്ളസ് അലപെരുമ പറഞ്ഞു.

പകുതി വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 63.27 ശതമാനം വോട്ടുകള്‍ പ്രസിഡന്‍റ് മൊഹിന്ദ രാജപക്ഷെയുടെ യു പി എഫ് എ നേടിയിരുന്നു. പ്രധാന പ്രതിപക്ഷമായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിക്ക് 27.64 ശതമാനം വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.

ഈ വിജയം മൊഹിന്ദ രാജപക്ഷെയുടെ രാഷ്ട്രീയ വിജയം കൂടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. “ശക്തമായ ഒരു പാര്‍ലമെന്‍റാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എനിക്ക് ആവശ്യം” - രാജപക്ഷെ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :